top of page
Writer's pictureGrinto Davy

ഏതാണ് മികച്ച ഡയറ്റ് ? Best Diet

Updated: Jun 1



Best Diet Kerala Food Edition



നമ്മളിപ്പോഴും പല തരം ഡയറ്റുകളുടെ പിന്നാലെയാണ്. എന്തുകൊണ്ട് നമ്മുടെ സ്വന്തം കേരളത്തിന്റെ ഭക്ഷണരീതി മാറ്റിവയ്ക്കപ്പെടുന്നു. അമിതവണ്ണം വന്നാൽ ഇപ്പോഴും ആദ്യത്തെ ഉപദേശം ചോറ് മാറ്റുക എന്നതാണ്. എന്തിനാണത്? ചോറുണ്ടിട്ടാണോ വണ്ണം വയ്ക്കുന്നത്? അതോ ചോറ് സമയത്തിന് കഴിക്കാഞ്ഞിട്ടോ? സമയത്തിന് ഭക്ഷണം കഴിക്കാത്തതിന് ചോറിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം. ചോറ് മാറ്റി ചപ്പാത്തിയാക്കിയാൽ പ്രശ്നം തീർന്നോ? ഓട്സ് ആക്കിയിട്ട് അമിതവണ്ണം മാറിയോ? ഇപ്പോൾ എല്ലാവരും മില്ലെറ്റ് ആണ്. പ്രമേഹം മാറിയോ, ഹൃദ്രോഗം കുറഞ്ഞോ? അപ്പൊ ചോറിനാണോ കുറ്റം? നമ്മുക്കല്ലേ കുറ്റം? കഴിക്കുന്ന സമയവും, ചോറിന്റെ കൂടെ എന്ത് കഴിക്കാം എന്നതാണ് പഠിക്കേണ്ടത് . Best diet Best Diet

എന്നാൽ കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതി പ്രശ്നമാണെന്നാണ് പലരും പറയുന്നത്. പിന്നെ വിദേശത്തുള്ള ഡയറ്റ് പരീക്ഷിക്കലായി. പലതും നമുക്ക് പുന്തുടരാൻ സാധിക്കാത്തതാണ്. മാത്രമല്ല, പ്രായമായവരെ സംബന്ധിച്ചും മറ്റും നമ്മുടെ നാടൻ ഭക്ഷണരീതികളാണ് എപ്പോഴും നല്ലത്. best diet

ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന ഡയറ്റാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. അതിൽ പ്രധാനം 16 മണിക്കൂർ കഴിക്കാതിരിക്കുക, 8 മണിക്കൂർ കഴിക്കുക. എന്തും കഴിക്കാമെന്ന് പലരും പറയുന്നുണ്ടെങ്കിലും നല്ല ഭക്ഷണങ്ങൾ തന്നെ കഴിച്ചാലേ ഗുണം ലഭിക്കുകയുള്ളു.

ഏതൊരും ഡയറ്റും ചെയ്യുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട കാര്യം എന്തിനാണിത് ചെയ്യുന്നത്? എന്താണ് എന്റെ ലക്‌ഷ്യം. പക്ഷെ നമുക്ക് ഒറ്റ ലക്ഷ്യമേയുള്ളു, വണ്ണം കുറയ്ക്കുക. ഏതുതരം ഡയറ്റും നമ്മൾ ഉപയോഗിക്കുന്നത് വണ്ണം കുറയ്ക്കാൻ മാത്രമാണ്. എന്നാൽ പല ഡയറ്റുകളും അല്ലെങ്കിൽ ഭക്ഷണരീതികളും വണ്ണം കുറയ്ക്കാനല്ല. ആരോഗ്യം മെച്ചപ്പെടുത്താനാണ്. ആരോഗ്യം മെച്ചപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് അമിതവണ്ണമുണ്ടങ്കിൽ, അതായത് അമിതഭാരമല്ല, അമിതമായി ശരീരത്തിൽ കൊഴുപ്പുണ്ടെങ്കിൽ കുറയണം.

ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു സൈഡ് എഫ്ഫക്റ്റ് ആണ് അമിതവണ്ണം കുറയുക എന്നത്. ഇനി വണ്ണം കൂടുതലില്ലാത്തവർക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുവാനും നല്ല ഭക്ഷണശീലങ്ങൾ ആവശ്യമാണ്.

പക്ഷെ, നമ്മുടെ നാട്ടിൽ എന്ത് ഡയറ്റും വണ്ണം കുറയ്ക്കാനാണ്. ജി.എം. ഡയറ്റ് വന്നപ്പോൾ പലരും അതും വണ്ണം കുറയ്ക്കാൻ ഉപയോഗിച്ചു. എന്നാൽ അത് യഥാർത്ഥത്തിൽ ഒരു ക്ലെൻസിങ് ഡയറ്റ് മാത്രമാണ്. ശരീരഭാരം കുറയും, പക്ഷെ അതുപോലെതന്നെ ഒരു മാസത്തിനുള്ളിൽ ഭാരം കൂടുകയും ചെയ്യും. മാത്രമല്ല എത്ര നാൾ അത്തരം ഒരു ഭക്ഷണരീതി നമുക്ക് പിന്തുടരാൻ സാധിക്കും എന്ന് കൂടി ചിന്തിക്കണം?


ഇപ്പോൾ വന്ന ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് പഠനങ്ങളും ഇതുതന്നെ ചൂണ്ടിക്കാണിക്കുന്നു. മൂന്ന് മാസംകൊണ്ട് ആവറേജ് കുറഞ്ഞത്, ഒന്നോ ഒന്നരയോ കിലോ. അതിൽ തന്നെ കൂടതലും കുറയുന്നത് പേശികളുടെ ഭാരവും.

ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് മോശം എന്നർത്ഥമില്ല. നമ്മുടെ മെറ്റബോളിക് ഹെൽത്ത് കൂടുന്നതിനൊക്കെ ഫാസ്റ്റിംഗ് നല്ലതാണ്. മൈറ്റോകോൺഡ്രിയയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിന് ഫാസ്റ്റിംഗ് അല്ലെങ്കിൽ ഉപവാസം നല്ലതാണ്. പക്ഷെ ആരാണ് അതിന് വേണ്ടി ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ചെയ്യുന്നത്. എല്ലാവരുടെയും ലക്ഷ്യം അമിതവണ്ണം പെട്ടന്ന് കുറയ്ക്കലല്ലേ.

നമ്മുടെ കാരണവന്മാരും ഒരുതരത്തിൽ കുറച്ചുകൂടി മികച്ച രീതിയിൽ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ചെയ്തവരല്ലേ. അത്താഴം ഏകദേശം രാത്രി 7 മണിയോടുകൂടി കഴിച്ച് അവസാനിപ്പിച്ച് അടുത്ത നല്ലൊരു ഭക്ഷണം കഴിക്കുന്നത്, പിറ്റേ ദിവസം രാവിലെ 7 മണിക്കോ 8 മണിക്കോ അല്ലേ? അതായത് 12 മണിക്കൂർ കഴിക്കിന്നു, 12 മണിക്കൂർ കഴിക്കാതിരിക്കുന്നു. ഇതിന്റെ ഗുണം പ്രാതലും, ഉച്ചഭക്ഷണവും, അത്താഴവും എല്ലാം ഉൾപ്പെടുന്നു. ഭൂരിഭാഗം പഠനങ്ങളും നല്ലൊരു പ്രാതലിന്റെ ആവശ്യം എടുത്ത് പറയുന്നു. എന്നാൽ വിദേശത്തുള്ള ഒരാൾ പറഞ്ഞാൽ ബാക്കിയെല്ലാം നമ്മൾ മറക്കും.


മറ്റൊരു ട്രെൻഡ് കീറ്റോ ഡയറ്റാണ്. പല പഠനങ്ങളൂം ഇതിന്റെ നല്ല ഫലങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇതൊന്നും സ്വയം ചെയ്യേണ്ട കാര്യങ്ങളല്ല. കാരണം ശരിയായ രീതിയില്ലല്ലെങ്കിൽ ഇത്തരം ഡയറ്റുകൾ ശരീരത്തിന് ദോഷകരമാകുന്നു. വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നതായി കണ്ടെത്തിയിരിക്കുന്നു. അത് ആ ഡയറ്റിന്റെ കുഴപ്പമല്ല, മുറി അറിവ് വച്ച് ഇത്തരം ഭക്ഷണരീതികൾ പരീക്ഷിക്കുമ്പോഴാണിത് സംഭവിക്കുന്നത്. നമ്മുടെ നാട്ടിൽ ഡയറ്റ് പറഞ്ഞു കൊടുക്കക്കുവാൻ യാതൊരു ക്വാളിഫിക്കേഷനും വേണ്ട എന്നതാണ് സ്ഥിതി. പോകുന്നവരൊക്കെ യൂട്യൂബിൽ ഡയറ്റിനെക്കുറിച്ച് വീഡിയോ ഇടുന്നത് കാണാം. 10 ദിവസ്സം കൊണ്ട് 10 കിലോ കുറച്ച ഡയറ്റ് വേണോ? 20 ദിവസം കൊണ്ട് 25 കിലോ കുറച്ചു, ഡോക്ടർ ഞെട്ടി! ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ഇതൊന്നുമറിയാതെ പലവിധ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ ഇതെല്ലാം പരീക്ഷിച്ച് കൂടുതൽ പ്രശ്നങ്ങളായി ഞങ്ങളുടെ അടുത്ത് വരാറുണ്ട്. വേറെ എന്തൊക്കയോ ജോലി ചെയ്യുന്നവർ, നേരമ്പോക്കിന് ഫേസ്ബുക് ഗ്രൂപ്പ് ഉണ്ടാക്കി ഡയറ്റ് പഠിപ്പിക്കുന്നതും കാണാം.


കൃത്യമായ രക്തപരിശോധനകളും ഹോർമോൺ പ്രവർത്തനങ്ങൾ മനസ്സിലാക്കിയും വേണം ഏതൊരു ഡയറ്റും പരീക്ഷിക്കാൻ. ഒരു ഭക്ഷണക്രമം പിന്തുടരുമ്പോൾ, കൃത്യമായ ഇടവേളകളിൽ വീണ്ടും രക്തപരിശോധനകൾ നടത്തി ഫലങ്ങൾ മനസ്സിലാക്കി, ഭക്ഷണക്രമങ്ങളിലും ഭക്ഷണങ്ങളുടെ കോമ്പിനേഷൻസിലും യഥാക്രമം മാറ്റം വരുത്തുകയും വേണം. ഇതൊക്കെ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? അഞ്ചും ആറും വർഷം ഡയറ്റിഷ്യൻ കോഴ്സ് പഠിച്ചവരെ ഈ കാര്യത്തിൽ എത്രപേർ സമീപിക്കാറുണ്ട്? പിന്തുടരുന്ന ഓരോ ഭക്ഷണക്രമത്തിന്റെയും ശാസ്ത്രീയ വശങ്ങൾ എന്താണ്? വ്യായാമങ്ങൾ എന്തിനാണ്? വ്യായാമങ്ങൾ ചെയ്യുവാൻ വ്യക്തി പ്രാപ്തരാണോ? അമിതവണ്ണം ഉള്ളവർക്ക് മറ്റ് എന്തെല്ലാം അസുഖങ്ങളുണ്ട്? അവരുടെ രക്തപരിശോധനാഫലങ്ങൾ എന്താണ്? അവരുടെ സന്ധികളുടെ അവസ്ഥ എന്താണ്? ആന്തരികാവയവങ്ങളെ ചുറ്റിയുള്ള കൊഴുപ്പിന്റെ അളവുകൾ - വിസറൽ ഫാറ്റ് എത്രയാണ്? ഇതൊന്നും അറിയാതെ, ആരോ ഒരാൾ ചെയ്ത ഡയറ്റ് എടുത്ത് പരീക്ഷിക്കലല്ല വേണ്ടത്. അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന് മനസിലാക്കുക.


ഏതൊരു അസുഖം വന്നാലും അത് പ്രമേഹമോ, ഹൃദ്രോഗമോ, കാൻസറോ, കുട്ടികളില്ലാത്ത പ്രശ്നമോ, സ്ലീപ് അപ്നിയയോ, പി.സി.ഓ.ഡി. യൊ എന്തുമായിക്കൊള്ളട്ടെ, നിങ്ങളിൽ എത്ര പേര് യൂട്യൂബ് നോക്കിയും ഫേസ്ബുക് നോക്കിയും ചികിൽസിയ്ക്കും? ഒരിക്കലുമായിരിക്കില്ല. എന്നാൽ ഈ രോഗങ്ങളെല്ലാം വരുത്തുന്ന നമ്മുടെ ഭക്ഷണരീതികളും, അമിതവണ്ണവും ചികില്സിക്കുന്നത് യാതൊരു മുൻകരുതലുമില്ലാതെയാണ്.

കഴിഞ്ഞ ദിവസം കൺസൽസൾട്ടേഷന് വന്ന ഒരു പെൺകുട്ടി, വണ്ണം കുറയ്ക്കാൻ കഴിഞ്ഞ ഒന്നര കൊല്ലമായി ഫ്രൂട്ട് ഡയറ്റ് പിന്തുടരുകയാണ്. ഒന്നര വർഷം കൊണ്ട് അവർ 10 കിലോ കുറഞ്ഞു. കുറഞ്ഞത് കൂടുതലും പേശികളിൽനിന്നും. ഇപ്പോൾ ആ കുട്ടിക്ക് നേരെ നിൽക്കാനുള്ള ആരോഗ്യമില്ല. രാവിലെ പുളിവെള്ളം പുളിച്ച് തികട്ടും. PCOS എന്ന അസുഖവും. ഭാരം കുറച്ച്, അടുത്ത 3 മാസത്തിനുള്ളിൽ വീണ്ടും 15 കിലോ കൂടി. അവർ കാരണം കണ്ടെത്തിയത്, ഡയറ്റ് നിർത്തി സാധാരണ ഭക്ഷണത്തിലേക്ക് വന്നപ്പോൾ ഭാരം കൂടി എന്നതാണ്. എന്തുകൊണ്ടാണ് നമ്മുടെ സാധാരണ ഭക്ഷണം കഴിക്കുമ്പോൾ വണ്ണം കൂടുന്നത് എന്ന് മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. ആ കാരണം മനസ്സിലാക്കി അതിനാവശ്യമായ തിരുത്തലുകൾ വരുത്തലാണ് ആവശ്യം. എങ്ങനെയെങ്കിലും ഭാരം കുറയ്ക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. ഇവരുടെയല്ല, ഇത്തരം ചികിത്സ നടത്തുന്നവരുടെ എന്ന് ഞാൻ പറയും. നമ്പർ കുറഞ്ഞാൽ മതിയോ? ആരോഗ്യമുണ്ടാകേണ്ടേ? അസുഖങ്ങൾ മാറണ്ടേ ?

ഒരു ഡോക്ടർ രോഗിയോട് വണ്ണം കുറയ്ക്കണം എന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത്, 100 കിലോ എന്നത് 90 കിലോ എങ്ങനെയെങ്കിലും ആക്കലല്ല. കുറയുമ്പോൾ പേശികളുടെ ഭാരം കുറയാതെ, അമിതമുള്ള കൊഴുപ്പിൽ നിന്നും കുറയണം, വിസറൽ ഫാറ്റ് - ആന്തരിക അവയവങ്ങളെ ചുറ്റിയുള്ള കൊഴുപ്പ് - കുറയണം. അതാണ് ആരോഗ്യകരമായ രീതി. അതിനാവശ്യം പട്ടിണി കിടക്കലോ, ഫ്രൂട്ട് മാത്രം കഴിക്കലോ അല്ല. ശരിയായ നല്ല ഭക്ഷണങ്ങൾ, നല്ല യഥാർഥ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. നല്ല ഭക്ഷണങ്ങൾ തന്നെയല്ലേ നമ്മൾ കേരളത്തിൽ കഴിക്കുന്നത്. കേരളത്തിലെ പരമ്പരാഗത ഭക്ഷണരീതികൾ എല്ലാം നമ്മുടെ ആരോഗ്യത്തെ കാത്തുപരിപാലിക്കുന്നതാണ്.

പിന്നെന്തിനാണ് മറ്റൊരു ഡയറ്റ് തേടി നമ്മൾ നടക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വച്ചാൽ, നമ്മുടെ ഭക്ഷണങ്ങളൊക്കെ നമുക്ക് പേടിയാണ്. ചോറ് കഴിച്ചാൽ‌ തടി കൂടുമോ, മുട്ട കഴിച്ചാൽ കൊളെസ്ട്രോൾ വരുമോ, ഇറച്ചി കഴിച്ചാൽ കാൻസർ വരുമോ, വെളിച്ചെണ്ണ ഉപയോഗിച്ചത് സ്ട്രോക്ക് വരുമോ? എല്ലാത്തിനും പേടി. എന്നാൽ ആരെങ്കിലും വല്ല പൊടിയോ ജ്യൂസോ മരുന്നോ തന്നാൽ ഒരു പേടിയുമില്ലാതെ കഴിക്കുകയും ചെയ്യും. ദൈവം തന്ന നല്ല ഭക്ഷണങ്ങൾ നമുക്ക് പേടിയാണ്. നമ്മുടെ നല്ല ഭക്ഷണരീതികളെ നമുക്ക് വിശ്വാസവുമില്ല.

കേരളത്തിലെ ഡയറ്റ് തന്നെയാണ് ഏറ്റവും ബെസ്റ്റ് ഡയറ്റ്. യാതൊരു സംശയവും വേണ്ട. നമ്മുടെ ചോറും തൈരും മീൻകറിയും, ഇറച്ചിയും, തേങ്ങാപ്പാലും, വെളിച്ചണ്ണെയും, പരിപ്പും നെയ്യും ഇലക്കറികളും, പച്ചക്കറികളും, നല്ല വീട്ടിലുണ്ടാക്കുന്ന അച്ചാറുകളും ഉപ്പിലിട്ടതും സമാധാനത്തോടെ കഴിക്കാൻ പഠിക്കുക.

ഈ കാര്യങ്ങൾ എന്ന് ശരിയാകുന്നു, അന്ന് മുതൽ ജീവിതശൈലി രോഗങ്ങളും അമിതവണ്ണവും നമ്മുടെ നാട്ടിൽ നിന്ന് തുടച്ചു നീക്കപെടും. അതുവരെ, മോശം ഭക്ഷണശീലങ്ങളിൽ നിന്നുണ്ടാകുന്ന രോഗങ്ങൾക്ക് മരുന്നുകൾ മാത്രം ശരിക്ക് കഴിച്ച് നമ്മൾ ജീവിക്കും.


ഗ്രിന്റോ ഡേവി ചിറക്കേക്കാരൻ

ഓർത്തോപീഡിക് ഫിസിയോതെറാപിസ്റ്റ്

ക്ലിനിക്കൽ നുട്രീഷനിസ്റ്

ഹെൽത്ത് & വെൽനെസ്സ് കോച്ച്

എസ്കാസോ കോഡ് രചയിതാവ്




നിങ്ങൾ ഏത് പ്രോഗ്രാം ചെയ്യുന്നുണ്ടെങ്കിലും, ജിമ്മിൽ പോകുന്നുണ്ടെങ്കിലും, ലോകത്തുള്ള ഏത് ഡയറ്റ് നോക്കുന്നുണ്ടെങ്കിലും, മനസ്സിലാക്കേണ്ട കാര്യം, നമ്മുടെ ശരീരത്തിന് ഒരു താളമുണ്ട്. അത് പ്രവർത്തിക്കുന്ന ശരിയായ ഒരു രീതിയുണ്ട്. അതിനെ കുറിച്ച് മനസ്സിലാക്കുവാനും പഠിക്കുവാനും, നിങ്ങൾക്ക് സ്വയം മെച്ചപ്പെടുവാനുമായി നിങ്ങൾക്കായി ഒരു മാസ്റ്റർക്ലാസ്സ് ഞാൻ ഒരുക്കിയിട്ടുണ്ട്. അത് മനസ്സിലാക്കിയാൽ ഏത് ഡയറ്റും, വ്യായാമങ്ങളും വളരെ ഈസി ആയി മുന്നോട്ട് കൊണ്ടുപോകുവാൻ നിങ്ങൾക്ക് സാധിക്കും. 52 ടോപ്പിക്കുകളാണ് ഇതിലുള്ളത്. ഏകദേശം 8. 5 മണിക്കൂർ വീഡിയോ ക്‌ളാസ് ഇതിലുണ്ട്. ഇപ്പോൾ 70% ഡിസ്‌കൗണ്ടിൽ നിങ്ങൾക്ക് ലഭ്യമാണ്. നിങ്ങളുടെ മൊബൈലിൽ, നിങ്ങളുടെ സൗകര്യാർത്ഥം ഈ ക്‌ളാസ് കാണാവുന്നതാണ്. ഒരു വർഷം നിങ്ങൾക്ക് ഇത് വീണ്ടും വീണ്ടും കാണാവുന്നതാണ് മാത്രമല്ല മാസം തോറും നടത്തുന്ന LIVE FAQ session ലും നിങ്ങൾക്ക് പങ്കെടുക്കാം. നിങ്ങൾക്ക് personal monitoring ആവശ്യമുണ്ടെകിൽ, ഈ മാസ്റ്റർക്ലാസ്സ്‌ വാങ്ങിക്കുന്നവർക്ക് 30% ഡിസ്‌കൗണ്ട് ലഭിക്കും.








Comments


Post: Blog2_Post
bottom of page