എസ്കാസോയിൽ രണ്ടു മൂന്ന് വർഷം മുൻപ് വന്ന ഒരു സ്ത്രീ, അവർ പ്രസവത്തിന് ശേഷം വണ്ണം കുറയ്ക്കാൻ പോയ കഥ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.. ആ സ്ത്രീയും അവരുടെ അമ്മയും കൂടിയാണ് എസ്കാസോയിൽ കൺസൽറ്റേഷനു വന്നത്. അമ്മയാണ് ആദ്യം സംഭവം പറഞ്ഞു തുടങ്ങുന്നത്. അവരുടെ മകളുടെ, അതായത് കൺസൽറ്റേഷനു വന്നിരിക്കുന്ന സ്ത്രീയുടെ പ്രസവം കഴിഞ്ഞു ഒരു മാസത്തിന് ശേഷം ഒരു ദിവസം രാവിലെ, മകളെ കാണാനില്ല. ഒരു മാസമായ കുട്ടിയെ ആയയെ ഏല്പിച്ചുകൊണ്ടാണ് അവർ പോയിരിക്കുന്നത്. രാവിലെ 7 മണിയായപ്പോൾ മകൾ അമ്മയെ ഫോണിൽ വിളിച്ചു, എന്നിട്ട് പറഞ്ഞു, ഞാൻ വണ്ണം കുറയ്ക്കാൻ ഒരു സ്ഥലത്തു വന്നിരിക്കുകയാണ്, വണ്ണം കുറഞ്ഞിട്ടെ ഇനി തിരിച്ചു വരികയുള്ളു. 'അമ്മ കുഞ്ഞിന്റെ കാര്യമൊക്കെ ഓർമിപ്പിച്ചു. പക്ഷെ രക്ഷയൊന്നുമില്ല. വണ്ണം കുറയ്ക്കണം എന്ന ഉറച്ച തീരുമാനത്തിലാണ് അവർ. എന്നാൽ അന്ന് വൈകീട്ട് 6 മണിയോടെ അടുത്ത ഫോൺ കോൾ അമ്മയ്ക്ക് വന്നു. അത് പക്ഷെ ജില്ലാ ആശുപത്രിയിൽ നിന്നായിരുന്നു. അവർ പറഞ്ഞു, മകളെ ഇവിടെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഡ്രിപ് ഇട്ടിരിക്കുകയാണ്. ഒരു മണിക്കൂർ കഴിഞ്ഞു വന്നാൽ കൊണ്ട് പോകാം. അമ്മ ആശുപത്രിയിൽ പോയി മകളെ വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ട് വന്നു.
'അമ്മ ഇത്രയും പറഞ്ഞതിന് ശേഷമാണ് ഈ സ്ത്രീ സംസാരിച്ചു തുടങ്ങിയത്. അവർ പറഞ്ഞത്, വണ്ണം കുറയ്ക്കാൻ രാവിലെ തന്നെ വീട്ടിൽ നിന്നിറങ്ങി ആ സ്ഥാപനത്തിലെത്തി. അവിടെ ചെന്നപ്പോൾ വെള്ള ഉടുപ്പൊക്കെ കൊടുത്തു അവർ ഇവരെ ടെറസ്സിന്റെ മുകളിൽ കൊണ്ട് നിർത്തി കുറെ വെയിൽ കൊള്ളിച്ചു. വെയിൽ കൊള്ളുന്നത് നല്ലതാണ്. പ്രത്യേകിച്ച് നമ്മുടെയൊക്കെ വിറ്റാമിന് D വളരെ കുറഞ്ഞിരിക്കുന്ന അവസ്ഥകളിൽ എന്ന് ഞാനും വിചാരിച്ചു. ഒരു മണിക്കൂർ വെയിൽ കൊണ്ടതിന് ശേഷം ഒരു ഗ്ലാസ് പച്ചക്കറി ജ്യൂസ് കുടിക്കാൻ കൊടുത്തു. അതിനു ശേഷം അല്പം വ്യായാമങ്ങളൊക്കെ ചെയ്യിച്ചു. ഉച്ചയ്ക്ക് അല്പം പച്ചക്കറി സലാഡും ജ്യൂസും. പിന്നെ ശരീരത്തിൽ എന്തൊക്കെയോ പുരട്ടി വീണ്ടും വെയിലത്തുതന്നെ. ഇങ്ങനെ സമയം മുൻപോട്ട് പോയി, വൈകിട്ട് 4 മണിയോട് കൂടി തളർന്ന് വീണ ഇവരെ വേഗം തന്നെ ആശുപത്രിയിൽ കൊണ്ടുപോയി ഡ്രിപ് ഇട്ട് കിടത്തി. പിന്നെയാണ് അമ്മയെ വിളിക്കുന്നതും 'അമ്മ വന്ന് വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ട് പോകുന്നതും.
ഇതെല്ലാം കേട്ടപ്പോൾ ഞാൻ അവരോട് ചോദിച്ചു, എന്തിനാണ് നിങ്ങൾ വണ്ണം കുറയ്ക്കുന്നത്. എന്തുകൊണ്ടാണ് പ്രസവം കഴിഞ്ഞാൽ വണ്ണം വയ്ക്കുന്നത്? അത് നിങ്ങളുടെ കുറ്റമാണോ? ശരീരത്തെ ശിക്ഷിക്കുകയാണോ വേണ്ടത്? ഒന്നിനും ഉത്തരമില്ല. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്ന ഓരോ വ്യക്തിയും സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശരീരം എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ ശ്രമിക്കാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.
ഗർഭം ധരിക്കുന്ന സ്ത്രീകളിൽ ശരീരഭാരം കൂടുന്നത് രണ്ടു തരത്തിലാണ്.
ഒന്ന് പോസിറ്റീവായ തരത്തിലും. രണ്ടാമത് നെഗറ്റീവ് രീതിയിലും!
എങ്ങിനെയാണെന്ന് നോക്കാം.
Positive weight gain - ഒന്നാമതായി മനസ്സിലാക്കേണ്ടത്, ഗർഭിണിയായിരിക്കുമ്പോഴും പ്രസവത്തിന് ശേഷവും ശരീരഭാരം കൂടുക എന്നത് തികച്ചും സാധാരണയായ കാര്യമാണ്. ദൈവം സ്ത്രീകൾക്ക് കൊടുത്തിരിക്കുന്ന ഒരു അനുഗ്രഹമാണ് എന്ന് തന്നെ പറയാം. ഗർഭണിയായിയിരിക്കുമ്പോൾ വയറിന് ചുറ്റും, അരക്കെട്ടും കാലുകളും വണ്ണം കൂടുന്നു. കുട്ടിയുടെ ഭാരം താങ്ങുന്നതിന് വേണ്ടിയാണിത്. പ്രസവത്തിനു ശേഷം ഭക്ഷണശീലവും ആരോഗ്യവും ജീവിതശൈലിയും സാധാരണ നിലയിലാണെങ്കിൽ ഈ ഭാഗങ്ങളിലെ ഭാരം കുറയുകയും പിന്നീട് പുറംഭാഗം, സ്തനങ്ങൾ എന്നിവടങ്ങളിലെ ഭാരം കൂടുകയും ചെയ്യും. കുട്ടിക്ക് മുലയൂട്ടുന്നതിന് ഇത് സഹായിക്കുന്നു. അപ്പോൾ പ്രസവ സമയത്തും അതിന് ശേഷവും ഭാരം കൂടുന്നത് ഒരു പോസിറ്റീവായ കാര്യമാണെന്ന് കാണാം.
Negative weight gain - എന്നാൽ പലപ്പോഴും പ്രസവത്തിന് ശേഷം, ഭാരം കൂടുമ്പോൾ പല സ്ത്രീകളും ടെൻഷൻ ആകുന്ന കാണാം. ഭാരം കുറയ്ക്കാൻ വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ കാണുന്ന ആരോ ആരുടെയോ ശരീരത്തു പരീക്ഷിച്ച ഡയറ്റും അമിതമായ വ്യായാമം ചെയ്യലുമെല്ലാം സ്വയം ആരംഭിക്കും. ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഇത്തരം ഡയറ്റിങ് ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനം താളം തെറ്റിക്കുന്നു. ഇത് കൂടുതൽ വണ്ണം വയ്ക്കുന്നതിന് കാരണമാകുകയും ശരീരത്തിന് ആവശ്യമായ പോഷക ആഹാരം ലഭിക്കാതിരിക്കുകയും പേശികൾ കുറയുന്നതിനും ഹോർമോൺ വ്യതിയാനകൾക്ക് കാരണമാവുകയും ചെയ്യും. ഇവരുടെ മെറ്റബോളിക് ഹെൽത്ത് താറുമാറാവുകയും ചെയ്യുന്നു.
എസ്കാസോയിൽ വരുന്ന അമ്മമാരോട് ഞാൻ ഒരു കാര്യം ആവർത്തിച്ച് ഓർമപ്പെടുത്താറുണ്ട്. പ്രസവശേഷം വണ്ണം കൂടുന്നത് സാധാരണയാണ്. എന്നാൽ ശരിയായ ഭക്ഷണശീലങ്ങളിലേയ്ക്ക് എത്രയും പെട്ടെന്ന് മടങ്ങിവന്നില്ലെങ്കിൽ അത് അമിതവണ്ണത്തിലേയ്ക്ക് നയിക്കും. ഇത് ശരിക്കും ഗർഭധാരണത്തിന് തയാറെടുക്കുമ്പോഴേ ചെയ്യേണ്ട കാര്യമാണ്. എന്നാൽ നമ്മുടെ നാട്ടിൽ ഡയറ്റ് എന്ന് പറയുന്നത് പട്ടിണി കിടക്കലും, ഡയറ്റ് ചെയ്യുന്നത് വണ്ണമുള്ളവർ മാത്രവുമാണ്. അതുകൊണ്ട് നല്ലൊരു ഭക്ഷണശീലം പരിശീലിക്കുന്നതിന്റെ പ്രാധാന്യം പലപ്പോഴും മനസ്സിലാക്കാറില്ല. വളരെ കുറച്ചുപേർ മാത്രമേ ഗർഭധാരണത്തിന് മുൻപ് നല്ലൊരു ഭക്ഷണശീലം പഠിച്ചെടുക്കണം എന്ന ആവശ്യവുമായി എസ്കാസോയിൽ വരാറുള്ളൂ.
നിങ്ങൾ ഗർഭിണിയാകുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഗർഭിണിയാണെങ്കിലും പ്രസവശേഷവും നല്ലൊരു മെറ്റബോളിക് ഹെൽത്ത് നിങ്ങളുടെയും കുട്ടിയുടെയും ആരോഗ്യത്തിന് അത്യാവശ്യമാണ്. മാത്രമല്ല ഇത് പ്രസവശേഷം അമ്മയ്ക്കും കുട്ടിയ്ക്കും നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നു.
പുതിയ അമ്മമാർ ഡയറ്റ് ചെയ്യുമ്പോൾ നിർബന്ധമായും ആവശ്യമായ രക്തപരിശോധനകളും ബോഡി കോമ്പോസിഷനും നടത്തിയതിനു ശേഷം ചെയ്യുക. കാരണം നിങ്ങളുടെ ശരീര ഭാരത്തെക്കാൾ പ്രധാനം നിങ്ങളുടെ ശരീരത്തിന്റെ ആകമാനമുള്ള ആരോഗ്യമാണ്. വിസറൽ ഫാറ്റ്, phase angle, ശരീരത്തിലെ ഇൻഫ്ളമേഷൻ (നീർക്കെട്ട്), ഹോർമോണുകളുടെ പ്രവർത്തന നിലവാരം എന്നിവ പരിശോധിച്ചതിന് ശേഷം, നിങ്ങളുടെ മെറ്റബോളിക് ഹെൽത്ത് എങ്ങിനെയാണോ, അതിനനുസരിച്ച് വേണം ഭക്ഷണക്രമവും, വ്യായാമങ്ങൾ ആവശ്യമുണ്ടെങ്കിൽ അതും മറ്റ് ജീവിതശൈലികളും മാറ്റം വരുത്തേണ്ടത്. ഇവിടെ ലക്‌ഷ്യം നിങ്ങളുടെ ശരീരഭാരം എങ്ങിനെയെങ്കിലും കുറയ്ക്കുക എന്നതായിരിക്കരുത്. നിങ്ങളുടെ മെറ്റബോളിക് ഹെൽത്ത് ആണ് പ്രധാനം. അത് ശരിയാക്കിയത് നിങ്ങളുടെ അമിതമായ ഭാരം താനേ കുറഞ്ഞുകൊള്ളും. ഒരു പ്രത്യേക ഡയറ്റ് നല്ലതാണെന്നോ മോശമാണെന്നു ആർക്കും ആളെ കാണാതെ പരിശോധനകൾ നടത്താതെ പറയാൻ സാധിക്കില്ല. സാധിക്കില്ല എന്നല്ല അങ്ങിനെ പാടില്ല. കാരണം മരുന്നുകളേക്കാൾ പ്രാധാന്യമുള്ളതാണ് ഭക്ഷണക്രമങ്ങൾ.
ഏതെല്ലാം ഒഴിവാക്കണം എന്നതിനേക്കാൾ ഏതെല്ലാം ഭക്ഷണം എങ്ങിനെയെല്ലാം എപ്പോഴെല്ലാം കഴിക്കണം എന്നാണ് അറിയേണ്ടത്. ഓരോ സമയത്തും കഴിക്കേണ്ട ഭക്ഷണങ്ങൾ വ്യത്യസ്തമാണ്. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ പരിപോഷിപ്പിക്കണമെങ്കിലും, പ്രസവശേഷം കുട്ടി നല്ല ആരോഗ്യമുള്ളവരായിരിക്കണമെങ്കിലും, പ്രസവശേഷം അമ്മയ്ക്കുണ്ടാകാവുന്ന ഹോർമോൺ വ്യതിയാനങ്ങൾ ശരിയാക്കാനും വിദഗ്ദ്ധമായി തന്നെ ഭക്ഷണക്രമം തയ്യാറാക്കണം. വീട്ടിൽ വയ്ക്കുന്ന ഭക്ഷണങ്ങൾ തന്നെയാണ് നമ്മൾ കഴിക്കേണ്ടത്. പക്ഷെ ആവശ്യമായ പരിശോധനകൾ നടത്തി, ആവശ്യമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. ഇൻഫെക്ഷൻസും, മറ്റ് ഹോർമോൺ തകരാറുകളും വിഷാദരോഗങ്ങളും സ്‌ട്രെസും, ഒഴിവാക്കുന്നതിനും യഥാർത്ഥ ഭക്ഷണത്തെ പോലെ നല്ല മരുന്നില്ല.
സ്ട്രെസ് , ഫുഡ് sensitivities, അലർജികൾ ഇതെല്ലാം ശരീരത്തിലെ മറ്റ് ഹോർമോൺ തകരാറുകൾക്ക് കാരണമാകുന്നു. PCOS, ക്രമം തെറ്റിയ ആർത്തവം, കുട്ടികൾ ഉണ്ടാകാൻ ഉള്ള തടസ്സങ്ങൾ ഇവയ്‌ക്കെല്ലാം അമിതവണ്ണവും മോശമായ ഭക്ഷ്യശീലങ്ങളും കാരണമാണ്. അതുകൊണ്ടു തന്നെ ഇതിനെല്ലാം ചികിത്സകൾ നടത്തുമ്പോൾ നിർബന്ധമായും ഭക്ഷണശീലവും ജീവിതശൈലിയും മെച്ചപ്പെടുത്തണം. എസ്കാസോയിൽ PCOS ഉള്ള പെൺകുട്ടികളെ ധാരാളമായി ഡോക്ടർമാർ റെഫർ ചെയ്യാറുണ്ട്. ആവശ്യമായ പരിശോധനകൾ നടത്തി, അവരുടെ കുറവുകൾ മനസ്സിലാക്കി അവർക്ക് ആവശ്യമായ രീതിയിൽ ഭക്ഷണശീലങ്ങളിലും ജീവിത ശൈലികളിലും മാറ്റം വരുത്തുമ്പോൾ നല്ലൊരു ശതമാനത്തിനും പോസിറ്റീവായി മാറ്റങ്ങൾ വരും. അതിലൂടെ അവരുടെ ഉറക്കം, എനർജി ലെവൽ എന്നിവയിൽ വളരെയധികം മാറ്റമുണ്ടാകും. ഭക്ഷണത്തിന്റെ ശരിയായ പ്രവർത്തനം പലപ്പോഴും അത്ഭുതപ്പെടുത്തുന്നതാണ്. നല്ല ഭക്ഷണശീലങ്ങളിലൂടെ മാത്രമേ കുറവുള്ള പോഷകാംശങ്ങൾ പുനസ്ഥാപിക്കുവാൻ സാധിക്കുകയുള്ളു.
പ്രസവം കഴിഞ്ഞാൽ ഉടനെത്തന്നെ ESCASO® GDDiET® സ്ത്രീകൾക്ക് ആരംഭിക്കാവുന്നതാണ്. പ്രസവം കഴിഞ്ഞാൽ അടുത്തദിവസം മുതൽ തന്നെ നല്ല ഭക്ഷണരീതികൾ പാലിക്കാൻ തയ്യാറാവുക. പലരും പറയും പ്രസവം കഴിഞ്ഞ ഉടനെ ഡയറ്റ് നോക്കരുത്, വണ്ണം കുറയ്ക്കരുത്, കുട്ടിക്ക് പാലുണ്ടാകില്ല എന്നൊക്കെ. വളരെ ശരിയാണ്, കാരണം നമ്മൾ സാധാരണ കണ്ട് ശീലിച്ച ഡയറ്റ് , ഭക്ഷണം ഒഴിവാക്കലാണ്. അതൊരിക്കലും പാടില്ല. എന്നാൽ എസ്കാസോയിൽ എല്ലാ നല്ല ഭക്ഷണങ്ങളും കഴിക്കുന്നതാണ് ഡയറ്റ്. അത് അമ്മയുടെയും കുട്ടിയുടെയും വളർച്ചയ്ക്കും അമിതവണ്ണം കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും. അതുപോലെതന്നെ അമ്മയുടെ മാനസികാരോഗ്യവും പ്രധാനപ്പെട്ടതാണ്. എസ്കാസോ പ്രോഗ്രാമിൽ ഇതിനായി പ്രത്യേക സൗകര്യങ്ങളുണ്ട്.
ഓർമ്മിക്കേണ്ട കാര്യങ്ങൾ, അമിതവണ്ണം വേഗത്തിൽ കുറയ്ക്കാൻ ശ്രമിക്കാതിരിക്കുക, അനാവശ്യമായ പൊടികളും ജ്യൂസുകളും, കഠിനമായ വ്യായാമങ്ങളും പട്ടിണി കിടക്കലും ഒഴിവാക്കുക. ഭാരം എങ്ങിനെയെകിലും കുറയ്ക്കുകയെന്നല്ല, മെറ്റബോളിക് ഹെൽത്ത് (Metabolic Health) മെച്ചപ്പെടുത്തുക എന്നതാവണം ലക്‌ഷ്യം.
പ്രസവശേഷം ശരീരഭാരം കൂടുന്നത് പോസിറ്റീവായ ഒരു കാര്യമാണെന്ന് മനസിലാക്കുക. സ്വയം കുറ്റപ്പെടുത്താതിരിക്കുക, ശരീരത്തിലുണ്ടായ മാറ്റങ്ങളെ മോശമായി കാണാതിരിക്കുക, സ്ത്രീകളെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും പ്രധാനകാര്യമാണ് ഗർഭധാരണവും പ്രസവവും. അതിൽ അഭിമാനിക്കുക. ശരീരത്തെ ശരിയായ രീതിയിൽ സാവധാനം തിരിച്ചുകൊണ്ടുവരിക. സ്ട്രെസ് കൂടുതൽ കൊടുക്കാതിരിക്കുക. പ്രസവത്തിന് ശേഷം ഭാരം കൂടിയത് കാരണം അമിതമായി വ്യായാമം ചെയ്യുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ശരീരത്തെ ശിക്ഷിക്കാതിരിക്കുക. നല്ല ഭക്ഷണവും നല്ല വിശ്രമവും ശരീരത്തിന് കൊടുക്കുക. ആരോഗ്യകരമായ ശരീരവും മനസ്സും മാനസികാരോഗ്യവും ശരിയായ രീതിയിൽ നേടിയെടുക്കുക. അതിലേയ്ക്ക് നിങ്ങളെ കൈപിടിച്ച് നടത്തുന്ന സ്ഥാപനമാണ് എസ്കാസോ
നല്ല ആരോഗ്യം നേരുന്നു.
Founder ESCASO® GDDiET®
Orthopaedic Physiotherapist
Clinical Nutritionist
Health & Wellness Coach
Author - ESCASO CODE
എസ്കാസോ പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് +91 8089009009 എന്ന നമ്പറിലേക്ക് വിളിക്കുക
നിങ്ങൾ പ്രസവശേഷം അമിതവണ്ണം കുറയ്ക്കാൻ എന്ത് പ്രോഗ്രാം ചെയ്യുന്നുണ്ടെങ്കിലും, അത് ജിമ്മിൽ പോകലോ, ലോകത്തുള്ള ഏത് ഡയറ്റ് നോക്കുന്നുണ്ടെങ്കിലും, മനസ്സിലാക്കേണ്ട കാര്യം, നമ്മുടെ ശരീരത്തിന് ഒരു താളമുണ്ട്. അത് പ്രവർത്തിക്കുന്ന ശരിയായ ഒരു രീതിയുണ്ട്. അത് നിങ്ങളുടെ അവസ്ഥയനുസരിച്ച് അസുഖങ്ങൾ അനുസരിച്ച് മാറ്റങ്ങൾ ഉണ്ടാകാം. അതിനെ കുറിച്ച് മനസ്സിലാക്കുവാനും പഠിക്കുവാനും, നിങ്ങൾക്ക് സ്വയം മെച്ചപ്പെടുവാനുമായി നിങ്ങൾക്കായി ഒരു മാസ്റ്റർക്ലാസ്സ് ഞാൻ ഒരുക്കിയിട്ടുണ്ട്. അത് മനസ്സിലാക്കിയാൽ ഏത് ഡയറ്റും, വ്യായാമങ്ങളും വളരെ ഈസി ആയി മുന്നോട്ട് കൊണ്ടുപോകുവാൻ നിങ്ങൾക്ക് സാധിക്കും. 6 എപ്പിസോഡുകളിലായി 52 ടോപ്പിക്കുകളാണ് ഇതിലുള്ളത്. ഏകദേശം 8. 5 മണിക്കൂർ വീഡിയോ ക്‌ളാസ് ഇതിലുണ്ട്. നിങ്ങളുടെ മൊബൈലിൽ നിങ്ങളുടെ സൗകര്യാർഥം ഇത് കാണാവുന്നതാണ്. ഇപ്പോൾ 70% ഡിസ്‌കൗണ്ടിൽ ലഭ്യമാണ്. നിങ്ങളുടെ മൊബൈലിൽ, നിങ്ങളുടെ സൗകര്യാർത്ഥം ഈ ക്‌ളാസ് കാണാവുന്നതാണ്. ഒരു വർഷം നിങ്ങൾക്ക് ഇത് വീണ്ടും വീണ്ടും കാണാവുന്നതാണ് മാത്രമല്ല മാസം തോറും നടത്തുന്ന LIVE FAQ session ലും നിങ്ങൾക്ക് പങ്കെടുക്കാം. ഇനി നിങ്ങൾക്ക് daily personal monitoring and follow up ആവശ്യമുണ്ടെകിൽ, ഈ മാസ്റ്റർക്ലാസ്സ് വാങ്ങിക്കുന്നവർക്ക് 30% ഡിസ്‌കൗണ്ട് ലഭിക്കും. മാസ്റ്റർക്ലാസിനെ കുറിച്ച് കൂടുതൽ അറിയുവാനും
join ചെയ്യുവാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ അറിയുവാൻ +918089009009 എന്ന നമ്പറിലേയ്ക്ക് വിളിക്കുക
Comments