top of page

അമിതവണ്ണം കുറയ്ക്കുമ്പോൾ...

മോശം ഭക്ഷണത്തെ ഓടി തോല്പിക്കാൻ സാധിക്കുകയില്ല എന്ന എന്റെ ബ്ലോഗിന് താഴെ വന്ന ഒരു കമന്റ് - "അണ്ണാ, ഞാൻ പഴകഞ്ഞി കുടിക്കും, ഉണക്കമീനും കഴിക്കും, എനിയ്ക്ക് തടി കൂടുതലാണ്. നിങ്ങൾ എന്നെ വേണമെങ്കിൽ ഇഷ്ടപെട്ടാൽ മതി "


ഞാൻ തിരിച്ച് എഴുതി, “സഹോദരാ, നിങ്ങളോടു ഈ കഞ്ഞിയും ഉണക്കമീനും പയറുമെല്ലാം നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപെടുത്തണമെന്നുതന്നെയാണ് ഞങ്ങളും പറയുന്നത്. തടി കുറയ്ക്കുന്നത് ഭംഗിയ്ക്ക് വേണ്ടിയല്ല, ആരോഗ്യത്തിന് വേണ്ടിയാണ്. അമിത വണ്ണം കൊണ്ട് ഇപ്പോൾ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിലും ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങൾ സാധാരണ ഭക്ഷണം കഴിക്കുന്ന ആളായതുകൊണ്ട് എനിക്ക് നിങ്ങളെ വളരെ ഇഷ്ടപ്പെട്ടു”


എന്ത് കൊണ്ടാണ് ഇങ്ങിനെ ഒരു കമന്റ് എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യം? ഞാൻ മനസ്സിലാക്കിയിടത്തോളം വണ്ണം കുറയ്ക്കാൻ ശ്രമിച്ചപ്പോൾ ആരെങ്കിലും അദ്ദേഹത്തോട് ഇനി മുതൽ ചോറ് കഴിക്കേണ്ട, കഞ്ഞി കുടിക്കേണ്ട, അതിന് പകരം ജ്യൂസ് കുടിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടാകാം. അദ്ദേഹം അത് അനുസരിച്ചിട്ടുമുണ്ടാകാം, ഭാരം കുറഞ്ഞിട്ടുണ്ടാകാം. കുറച്ച് ദിവസം കഴിഞ്ഞു കഞ്ഞി കുടിച്ചു തുടങ്ങിയപ്പോൾ വീണ്ടും വണ്ണം കൂടിയിട്ടുമുണ്ടാകാം. ആ ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് എന്റെ ബ്ലോഗിന് താഴെ അദ്ദേഹം ഈ കമന്റ് എഴുതിയത്. കാരണം ഇപ്പോഴും വണ്ണം കുറയ്ക്കുക എന്നാൽ ചോറൊഴിവാക്കലും, കഞ്ഞി കുടിക്കാതിരിക്കലും, ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കലുമാണ്.


ഇപ്പോഴും എസ്കാസോയിൽ വണ്ണം കുറയ്ക്കാൻ വരുന്നവരോട് സാധാരണ ഭക്ഷണം കഴിക്കുവാൻ പറഞ്ഞാൽ പലർക്കും വിശ്വസിക്കുവാൻ പ്രയാസമാണ്. പറഞ്ഞാൽ അനുസരിക്കാത്തവർ പോലുമുണ്ട്. എന്തുകൊണ്ടാണ് അമിതവണ്ണം വന്നത്? എന്തിനാണ് അമിതവണ്ണം കുറയ്ക്കുന്നത് എന്ന് വ്യക്ത മായ ധാരണയില്ലാത്തതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.


ആദ്യം തന്നെ സ്വയം ചോദിക്കേണ്ട കാര്യം എന്തിനാണ് വണ്ണം കുറയ്ക്കുന്നത്? വണ്ണം കുറഞ്ഞാൽ എന്തെല്ലാം മാറ്റങ്ങൾ ആണ് പ്രതീക്ഷിക്കുന്നത്? തൽകാലത്തേയ്ക്ക് മാത്രമാണോ വണ്ണം കുറയ്‌ക്കേണ്ടത്? കല്യാണം കഴിക്കാനോ, കല്യാണത്തിന് പോകാനോ, ജീൻസ്‌ ഇടാനോ മാത്രമാണോ വണ്ണം കുറയ്ക്കുന്നത്? സീസണൽ വണ്ണം കുറയ്ക്കലാണോ ആവശ്യം?

ഭൂരിഭാഗം അമിതവണ്ണമുള്ളവർക്കും പല വിധത്തിലുള്ള അസുഖങ്ങൾ കാണുന്നുണ്ട്. അമിതവണ്ണം എന്ന് പറയുന്നത് തന്നെ ഒരു അസുഖമാണ് അല്ലെങ്കിൽ അമിതവണ്ണം ഏതെങ്കിലും അസുഖത്തിന്റെ ലക്ഷണമാണ്. പലർക്കും അമിതവണ്ണവും ഭക്ഷണശീലങ്ങളും അവരുടെ രോഗങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ സാധിക്കാറില്ല. മനസ്സിലാക്കികൊടുക്കുവാൻ ആരും തയ്യാറാകുന്നില്ല എന്നും പറയാം.


അതുകൊണ്ടു വണ്ണംകുറയ്ക്കുന്നതിന് മുൻപ് ഒരു പേപ്പർ എടുത്ത് എഴുതുക - എന്തിനാണ് വണ്ണം കുറയ്ക്കുന്നത്? എന്തെല്ലാം പോസിറ്റീവായ മാറ്റങ്ങളാണ് വണ്ണം കുറയുമ്പോൾ ശരീരത്തിന് ലഭിക്കേണ്ടത്? കാരണങ്ങൾ പലതുമാകാം. ഉദാഹരണത്തിന് :


പ്രമേഹം മാറണം (diabetes)

ഹൃദ്രോഗത്തെ തടയണം (cardiac diseases)

അമിതരക്തസമ്മർദ്ദം കുറയണം (hypertension)

ഹെൽത്തി ആവണം

പി.സി.ഓ.ഡി. മാറണം (PCOD)

ഹൈപോതൈറോയ്‌ഡിലെ വ്യതസം മാറണം (hypothyroid)

മുട്ടുവേദന മാറണം (knee pain)

പുറംവേദന മാറണം (backpain)

കഴിക്കുന്ന മരുന്നുകളിൽ കുറവ് വരുത്തണം

വയർ കുറയണം (abdomen)

സാമൂഹിക ജീവിതം മെച്ചപ്പെടുത്തണം (improve social life)

ആത്മവിശ്വാസം ലഭിക്കണം (self-confidence)

കുട്ടികളില്ലാത്തതിന് ചികിൽസിക്കുമ്പോൾ നല്ല ഗുണം ലഭിക്കണം(infertility treatments)

നല്ല വസ്ത്രങ്ങൾ ധരിക്കാൻ സാധിക്കണം


ഇങ്ങിനെ ഇഷ്ടംപോലെ കാരണങ്ങൾ ഓരോരുത്തർക്കും ഉണ്ടാകാം. എന്താണോ എന്റെ ആവശ്യം അത് എഴുതണം. വായിക്കണം. ഓരോരുത്തരുടെയും പ്രായമനുസരിച്ചു ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും മാറ്റം വരാം. 18 - 25 വയസ്സുള്ളവർ കൂടുതലും ഭംഗിയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോൾ, 35 വയസ്സിന് മുകളിലുള്ളവർ കൂടുതലും ആരോഗ്യത്തിനാണ്പ്രാധാന്യം കൊടുക്കുന്നത്. 50 വയസ്സിന് മുകളിലുള്ളവർ പൂർണമായും ആരോഗ്യപരമായ കാര്യങ്ങൾക്കുമാണ് അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത്.


അതുകൊണ്ടു തന്നെ അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നതിന് മുൻപ് നിർബന്ധമായും എഴുതുക, എന്തിനാണ് ഞാൻ വണ്ണം കുറയ്ക്കുന്നത്? അല്ലെങ്കിൽ എന്തിനാണ് ഞാൻ അമിതവണ്ണം കുറയ്‌ക്കേണ്ടത്. ഞങ്ങൾ കൊടുക്കുന്ന ഉപദേശം അതൊരിക്കലും ഭംഗിക്കുവേണ്ടി മാത്രം എന്നാകരുത്. കാരണം പല അസുഖങ്ങളും അമിതവണ്ണം മൂലമുണ്ടാകുന്നു, അല്ലെങ്കിൽ അമിതവണ്ണം മൂലം പല അസുഖങ്ങളും ഉണ്ടാകുന്നു.അതുപോലെ ഓരോ കിലോ കുറയുമ്പോഴും എന്തെല്ലാം നല്ല മാറ്റങ്ങൾ ലഭിക്കുന്നുണ്ടെന്ന് സ്വയം വിശകലനം ചെയ്യണം. അത് ഭാരം കുറയലിൽ മാത്രം ഒതുങ്ങരുത്.

 • അമിതവണ്ണം കുറയുമ്പോൾ ജീവിതശൈലീ രോഗങ്ങളിൽ മാറ്റം വരുന്നുണ്ടോ?

 • പ്രമേഹം കുറയുന്നുണ്ടോ?

 • ഫാറ്റി ലിവർ മാറിയോ?

 • സ്ത്രീകളിൽ പി.സി.ഓ.ഡി യിൽ മാറ്റം കാണുന്നുണ്ടോ?

 • വേദനകളിൽ കുറവു അനുഭവപെടുന്നുണ്ടോ?

 • എനർജി കൂടിയോ?

 • ആക്ടിവിറ്റി കൂട്ടുവാൻ സാധിക്കുന്നുണ്ടോ?

 • പ്രവർത്തനക്ഷമത കൂടിയോ?

 • സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുവാൻ സാധിക്കുന്നുണ്ടോ?

 • എല്ലാ ഭക്ഷണങ്ങളും സന്തോഷത്തോടെ സമാധാനത്തോടെ കഴിക്കുവാൻ സാധിക്കുന്നുണ്ടോ?

 • വീട്ടിൽ മറ്റുള്ളവർ കഴിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുവാൻ സാധിക്കുന്നുണ്ടോ?

 • പാർട്ടികളിലും സദ്യകളിലും പോയി സന്തോഷത്തോടെ ഡയറ്റ് നോക്കാൻ സാധിക്കുന്നുണ്ടോ?

 • വണ്ണം കുറയുന്നതിനനുസരിച്ച് മുഖം തിളങ്ങുന്നുണ്ടോ?

 • വണ്ണം കുറയുന്നതിനനുസസരിച്ച് ചർമ്മം ഭംഗിയാകുന്നുണ്ടോ?

 • കുറയുന്നത് അധികമുള്ള കൊഴുപ്പിൽ നിന്നാണോ?

 • ഉറക്കം ശരിയാകുന്നുണ്ടോ?


എന്നാൽ അമിതവണ്ണം ഇപ്പോഴും എല്ലാവർക്കും ഒരു സൗന്ദര്യപ്രശ്നം മാത്രമാണ്. അതുകൊണ്ട് തന്നെ അസുഖങ്ങൾ വരുമ്പോൾ ഉടനെത്തന്നെ വിദഗ്ദ്ധ മെഡിക്കൽ ഉപദേശം സ്വീകരിക്കുന്നവർ , ഈ അസുഖങ്ങൾക്കെല്ലാം കാരണമാകുന്ന മോശം ഭക്ഷണരീതികളും അമിതവണ്ണവും ചികില്സിക്കുന്നത് ഓൺലൈനിൽ വരുന്ന വീഡിയോ നോക്കിയും, യാതൊരു യോഗ്യതയുമില്ലാത്തവർ നടത്തുന്ന ചില സെന്ററുകളിൽ ചെന്നുമാണ്.


അമിതവണ്ണത്തിന് കാരണം ഭക്ഷണം കഴിച്ചതാണ് എന്ന തെറ്റിദ്ധാരണ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇവിടെ മനസ്സിലാക്കേണ്ടത്, അമിതവണ്ണം സംഭവിക്കുന്നത് ഭക്ഷണം കഴിച്ചതുകൊണ്ടല്ല, മറിച്ച് നല്ല ഭക്ഷണം ശരിയായി കഴിക്കാത്തതുകൊണ്ടാണ്. ഇതുമൂലം ഹോർമോണുകളുടെ പ്രവർത്തനം തകരാറിലാകുന്നു. നല്ല ഭക്ഷണശീലങ്ങളിലൂടെ മാത്രമേ ഇവ ശരിയാക്കുവാൻ സാധിക്കുകയുള്ളു. അല്ലാതെ ഭക്ഷണം കഴിക്കാതിരിക്കലോ, ഭക്ഷണത്തിന് പകരം എന്തെങ്കിലും പൊടി കലക്കി കുടിക്കലോ അല്ല ആവശ്യം. ഭാരം എന്ന നമ്പർ കുറയ്ക്കലല്ല നമ്മുടെ ആവശ്യം.


ESCASO® പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മികച്ച ജീവിതശൈലി ശീലങ്ങൾ വികസിപ്പിക്കുന്നതിനുമായി വ്യക്തികളെ സഹായിക്കുന്നതിന് വേണ്ടിയാണ്. ഓർത്തോപീഡിക് ഫിസിയോതെറാപ്പിസ്റ്റും, ക്ലിനിക്കൽ നുട്രീഷനിസ്റ്റും ഹെൽത്ത് & വെൽനെസ്സ് കോച്ചും ആയ ഗ്രിന്റോ ഡേവി വികസിപ്പിച്ച ഈ പ്രോഗ്രാമിൽ വ്യക്തികൾക്ക് അവരുടെ ശരീരത്തെ കുറിച്ചും ആരോഗ്യത്തെകുറിച്ചും അമിതവണ്ണത്തിന്റെ കാര്യകാരണങ്ങളെ കുറിച്ചും മനസ്സിലാക്കി കൊടുക്കുക, ഒപ്പം വ്യക്തിപരമായ പിന്തുണയും പ്രചോദനവും നൽകുക എന്നിങ്ങനെ 3 പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്രോഗ്രാം പ്രയോജനപ്പെടുത്തി, നിങ്ങൾക്കും കുടുംബം മുഴുവനും നല്ലൊരു ജീവിതശൈലീ കെട്ടിപ്പടുക്കുവാനും സാധിക്കും. ഈ പ്രോഗ്രാം ഉപയോഗിക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും അമിതഭാരം നിയന്ത്രിക്കാനും സഹായിക്കും. ഈ പ്രോഗ്രാമിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് 8089009009 എന്ന നമ്പറിൽ വിളിക്കാം. അതിനായി, ക്ലാസ്സുകളും വെബ്ബിനാറുകളും എല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു. എസ്കാസോ സെന്ററിൽ വന്ന് ചെയ്യാവുന്ന പ്രോഗ്രാമുകളും ഓൺലൈനിൽ ചെയ്യാവുന്ന പ്രോഗ്രാമുകളും എസ്കാസോയിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8089009009 എന്ന നമ്പറിലേയ്ക്ക് വിളിക്കാം അല്ലെങ്കിൽ 9446069330 എന്ന നമ്പറിലേയ്ക്ക് WhattsApp ചെയ്യാം
Comments


Post: Blog2_Post
bottom of page