top of page
Writer's pictureGrinto Davy

വയർ കുറയ്ക്കണം, എന്ത് ചെയ്യണം?


എനിയ്ക്ക് body weight കുറയ്ക്കണമെന്നില്ല. എന്റെ ഭാരമൊക്കെ പെർഫെക്റ്റ് ആണ്. ബോഡി വെയ്റ്റ് ഞാനൊന്ന് മനസ്സുവെച്ചാൽ കുറയ്ക്കും. എന്നാൽ ഈ വയറുണ്ടല്ലോ, അതാണ് എന്റെ പ്രശ്നം. എന്ത് ചെയ്താലും ഇതുകുറയുന്ന ലക്ഷണമില്ല. എന്റെ ഉയരമനുസരിച്ച് എന്റെ വെയ്റ്റ് എല്ലാം കറക്റ്റ് ആണ്. ഈ വയറുള്ളതുകൊണ്ട് ഡ്രസ്സ് ഒന്നും ശരിയ്ക്ക് ഇടാൻ സാധിക്കുന്നില്ല. ഇതൊന്ന് കുറയ്ക്കണം. ആണുങ്ങൾ പലരും വന്നാൽ ഞങ്ങളോട് പറയുന്ന കാര്യങ്ങളാണിത്.


എന്നാൽ സ്ത്രീകളോ? അവർ, അവരുടെ മേൽ വയർ മുതൽ ചാടി എന്നു പറയുന്നത് പലപ്പോഴും ആർത്തവവിരാമം വന്നതിന് ശേഷമായിരിക്കും. ചെറിയ പ്രായത്തിൽ സ്ത്രീകൾ വണ്ണം വച്ചാലും ആണുങ്ങളെപ്പോലെ അമിതമായി വയർ ചാടാറില്ല. എന്നാൽ 48 - 50 വയസ്സിനു ശേഷം ഈ പ്രശ്നം സ്ത്രീകൾ പറഞ്ഞു തുടങ്ങും.


എന്താണിതിന് കാരണം. എന്തുകൊണ്ടാണ് വയർ ചാടുന്നത്. ആണുങ്ങൾക്ക് എന്തുകൊണ്ടാണ് അല്പം ഭാരം കൂടുമ്പോഴേയ്ക്കും വയർ വളരെ വലുതാകുന്നത്? വയർ ചാടുന്നത് ഒരു സൗന്ദര്യ പ്രശ്നമാണോ? വയർ ചാടുന്നത് എങ്ങിനെ ആരോഗ്യത്തെ ബാധിക്കുന്നു? ഈ COVID മഹാമാരിയുടെ കാലഘട്ടത്തിൽ വയർ ചാടുന്നത് ഗൗരവമായി കാണണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്?

അമിതമായി വയർ ചാടുന്നത് നിങ്ങളുടെ വിസറൽ ഫാറ്റ് (Visceral Fat) - വയറിനകത്തെ ആന്തരികാവയവങ്ങളെ ചുറ്റിയുള്ള കൊഴുപ്പ് - കൂടുന്നത് കൊണ്ടാണ്. ഇൻസുലിൻ പ്രതിരോധം (Insulin Resistance) കൂടുതലുള്ളവർക്ക് വിസറൽ ഫാറ്റ് കൂടുന്നതിനുള്ള സാധ്യത കൂടുതലാണ്. വിസറൽ ഫാറ്റ് കൂടുതൽ ഉള്ളവരിൽ ഇൻസുലിന്റെ അളവ് കൂടുതലായിരിക്കും. കൂടുതൽ ഇൻസുലിൻ കൂടുതൽ കൊഴുപ്പ് ശരീരത്തിൽ ശേഖരിക്കുന്നതിന് കാരണമാകുകയും ചെയ്യും.


അതായത് നിങ്ങൾക്ക് അമിതമായി വയർ ചാടുന്നുണ്ടെങ്കിൽ, അത് ഒരു സൗന്ദര്യ പ്രശ്നമല്ല എന്ന് ആദ്യം മനസ്സിലാക്കണം. അടിയന്തിരമായി ശ്രദ്ധിക്കേണ്ട ആരോഗ്യ പ്രശ്നമാണ് അമിതമായ ചാടിയ വയർ.


ഇന്നത്തെ കോവിഡ് കാലഘട്ടത്തിൽ അമിത വയർ - വിസറൽ ഫാറ്റ് കുറയ്ക്കുക എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്നു. കാരണം കോവിഡ് കൂടുതൽ മാരകമാകുന്നത് അമിതവണ്ണമുള്ളവരിൽ പ്രത്യേകിച്ച് അമിതമായി വിസറൽ ഫാറ്റ് കൂടുതൽ ഉള്ളവരിലാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. മാത്രമല്ല, ഇൻസുലിൻ പ്രതിരോധം കൂടുതൽ ഉള്ളവർ, പ്രമേഹരോഗികൾ, എന്നിവരിലും കോവിഡ് കൂടുതൽ മാരകമാകുന്നു. അതുകൊണ്ടു തന്നെ മെറ്റാബോളിക്കലി ഹെൽത്തി (Metabolically Healthy ) ആയിരിക്കുക എന്നതാണ് കോവിഡിനെ നേരിടുവാനുള്ള ഏറ്റവും ആവശ്യമായ മാർഗ്ഗം. അതായത് അസുഖം വന്നാൽ അതിനെ നേരിടുവാൻ - രോഗ പ്രതിരോധശേഷി - ഉള്ള കഴിവ് സ്വന്തം ശരീരത്തിനുണ്ടായിരിക്കണം.

അമിതവയറോ (Large Belly), അമിതവണ്ണമോ (Obesity), പ്രമേഹമോ (Diabetes) മറ്റ് ജീവിതശൈലി രോഗങ്ങളോ ഉണ്ടെങ്കിൽ അടിയന്തരമായി അതിനെ നിയന്ത്രിക്കണം. അത് ഭക്ഷണം ഒഴിവാക്കിയോ, പട്ടിണി കിടന്നോ, ഭക്ഷണത്തിന് പകരം കിട്ടുന്ന കൃത്രിമ ജ്യൂസുകൾ കഴിച്ചിട്ടോ അല്ല. നല്ല ഭക്ഷണങ്ങൾ കഴിക്കണം. സമയാസമയത്ത് ഭക്ഷണം കഴിക്കണം. നമ്മുടെ വീടുകളിൽ വയ്ക്കുന്ന സാധാരണ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടേയിരിക്കണം.


വിസറൽ ഫാറ്റ് (Visceral Fat) എന്ന് പറയുന്നത് ആന്തരികാവയവങ്ങളെ ചുറ്റിയുള്ള കൊഴുപ്പാണ്. ഇത് കൂടുന്നതിനനുസരിച്ചാണ് പല അസുഖങ്ങളും വരുന്നത്. പ്രത്യേകിച്ച് പ്രമേഹം, ഫാറ്റി ലിവർ, ഹൃദ്രോഗങ്ങൾ, അമിത രക്തസമ്മർദ്ദം, ഇതുമൂലമുണ്ടാകുന്ന സ്ട്രോക്ക്, പലവിധത്തിലുള്ള കാൻസറുകൾ, സ്ത്രീകളിലെ പി.സി.ഓ.സ്, കുട്ടികൾ ഉണ്ടാകാത്ത അവസ്ഥ എന്നിവ. നമ്മുടെ ആരോഗ്യത്തെ തികച്ചും മോശമാക്കുന്ന ഒന്നാണ് വിസറൽ ഫാറ്റ്. നമ്മുടെ രോഗപ്രതിരോധശേഷിയെ വരെ ഇത് തകർക്കുന്നു. ഇന്ന് നോക്കുകയാണെങ്കിൽ കുട്ടികളിൽ വരെ വിസറൽ ഫാറ്റ് കൂടുന്നതായി കാണാം.


വളരെ സാധാരണയായി കാണുന്നതും എന്നാൽ ഭൂരിഭാഗം ജീവിതശൈലീ രോഗങ്ങൾക്കും കാരണമാകുന്ന വിസറൽ ഫാറ്റ് ആരും അത്ര ഗൗവരമായി എടുക്കാറില്ല. പലർക്കും ഇത് ഇപ്പോഴും ഷർട്ടിന്റെ ബട്ടൺ ഇടാൻ പറ്റാത്ത ഒരു പ്രശ്നം മാത്രമാണ്. അതുകൊണ്ടു തന്നെ വയർ പെട്ടന്ന് കുറയാനുള്ള സൂത്രപ്പണികൾ അന്വേഷിച്ച് നടക്കുന്നു. ആകെയുള്ള ശരീരത്തിന്റെ വണ്ണം കൂടുന്നതിനേക്കാളും, ചർമ്മത്തിന്റെ താഴെയുള്ള കൊഴുപ്പ് കൂടുന്നതിനേക്കാളും പ്രശ്നമാണ് വയറിനുള്ളിൽ ആന്തരികാവയവങ്ങളെ ചുറ്റിയുള്ള ഈ കൊഴുപ്പ് കൂടുന്നത്.


ചർമ്മത്തിന് താഴെയുള്ള കൊഴുപ്പ് കുറയ്ക്കാൻ ധാരാളം ടെക്നോളജികൾ ഇന്നുണ്ട്. എന്നാൽ ആന്തരികാവയവങ്ങളെ ചുറ്റിയുള്ള കൊഴുപ്പ് - വിസറൽ ഫാറ്റ് കുറയ്ക്കാൻ ഒരേയൊരു മാർഗ്ഗം നല്ല ജീവിതശൈലിയും ഭക്ഷണശീലവും പാലിക്കുക എന്നത് മാത്രമാണ്. വിസറൽ ഫാറ്റ് നമ്മുടെആന്തരികാവയവങ്ങളെ ചുറ്റിയാണ് (organ compartment) ആണ് കാണുന്നത്. ഇതു മനസ്സിലാക്കാതെ പലരും ഈ വയർ കുറയ്ക്കാൻ ലിപ്പോസക്ഷൻ ചെയ്യുന്നു. അല്ലെങ്കിൽ കൂൾസ്കൾപ്റ്റിംഗ് അന്വേഷിക്കുന്നു. ഇതെല്ലാം ചർമ്മത്തിന് താഴെയുള്ള കൊഴുപ്പ് മാത്രമേ കുറയ്ക്കുകയുള്ളു. എന്നാൽ നമ്മുടെ അസുഖങ്ങൾക്ക് കാരണമാകുന്ന വിസറൽ ഫാറ്റ് ഇതുമൂലം കുറയുകയില്ല.എ അതുകൊണ്ട് തന്നെ അസുഖങ്ങളിലും മാറ്റം വരുന്നില്ല.

വിസറൽ ഫാറ്റ് ശരീരത്തിലെ ഇൻഫ്ലമേഷൻ (Inflammation) കൂട്ടുന്നു. ഇൻസുലിൻ റെസിസ്റ്റൻസ് (Insulin Resistance) കൂടുന്നു. ഭക്ഷണശീലങ്ങൾ മോശമാകുന്നതിനാൽ ഇൻസുലിൻ ലെവലുകൾ കൂടുന്നു. പ്രമേഹത്തിന് കാരണമാകുന്നു. എന്നിട്ടും ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നില്ലെങ്കിൽ പ്രമേഹരോഗികൾക്ക് ഇൻസുലിൻ കുത്തിവയ്‌ക്കേണ്ടി വരുന്നു. വീണ്ടും വയർ ചാടുന്നു. ശരീരഭാരം കൂടുന്നു. വിസറൽ ഫാറ്റ് ശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളും ഹോർമോൺ പ്രവർത്തനങ്ങളും താളം തെറ്റിക്കുന്നു.


ഇതെല്ലാം പലർക്കും അറിയാമെങ്കിലും ഇതിന് എന്ത് ചെയ്യണം എന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. അസുഖം കൂടുമ്പോൾ മരുന്നും കൂട്ടുക എന്ന ഒറ്റകാര്യത്തിൽ മാത്രമാണ് നമ്മൾ ശ്രദ്ധിക്കുന്നത്. ശരീരഭാരം കൂടിയാൽ കുറയ്ക്കണമെന്ന് അറിയാമെങ്കിലും, കുറയ്ക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ കാര്യങ്ങൾ കൂടുതൽ മോശമാക്കുന്നു.


ഭക്ഷണം കഴിക്കാതിരിക്കുക, നല്ല യഥാർത്ഥ ഭക്ഷണങ്ങൾ ഒഴിവാക്കുക, കഠിനമായി വ്യായാമങ്ങൾ ചെയ്യുക, ശരീരത്തിനാവശ്യമായ വിശ്രമം കൊടുക്കാതിരിക്കുക, പോഷകാംശങ്ങൾ ശരിയായ ശരീരത്തിന് കിട്ടാതിരിക്കുക, ഇതെല്ലാം ശരീരത്തിന് ദോഷകരമായി ഭവിക്കുന്നു. നല്ലതാണെന്ന് വിചാരിച്ചാണ് ഇതെല്ലാം ചെയ്യുന്നത്.

ശരീരഭാരം എങ്ങിനെയെങ്കിലും കുറഞ്ഞത് കൊണ്ട് വിസറൽ ഫാറ്റ് കുറയുകയില്ല. ഏകദേശം മൂന്ന് കിലോ ഭാരം നമ്മുടെ ശരീരത്തിലെ അധികമുള്ള കൊഴുപ്പിൽ നിന്ന് കുറയുമ്പോഴാണ് ഒരു ലെവൽ വിസറൽ ഫാറ്റ് നമ്മുടെ ശരീരത്തിൽ കുറയുന്നത്. ശ്രദ്ധിക്കണം - മൂന്ന് കിലോ ഭാരം എങ്ങനെയെങ്കിലും കുറയുകയല്ല, മറിച്ച് മൂന്ന് കിലോ ഭാരം കൂടുതലുള്ള കൊഴുപ്പിൽ നിന്ന് കുറയണം. ഞാനിത് പറയുവാൻ കാരണം, ഭക്ഷണം ഒഴിവാക്കിയും, കൂടുതൽ വ്യായാമം ചെയ്തും, ജൂസുകുടിച്ചും ഭാരം കുറയ്ക്കുമ്പോൾ പലപ്പോഴും നമുക്കാവശ്യമായ പേശികളുടെ ഭാരം കുറയുന്നു. അത് ശരീരത്തിന് നല്ലതല്ല.


എങ്ങിനെ വിസറൽ ഫാറ്റ് അളക്കാം


നിങ്ങൾ എസ്കാസോയിൽ വന്നാൽ, ബോഡി കോമ്പോസിഷൻ അനലൈസിസ് എന്ന രീതിയിലൂടെ വിസറൽ ഫാറ്റ് എത്ര ലെവൽ ഉണ്ട് എന്ന് മനസിലാക്കാം. അല്ലെങ്കിൽ വീട്ടിൽ ടേപ്പ് ഉപയോഗിച്ച് waist - hip ratio നോക്കാവുന്നതാണ്. എല്ലാ രീതികളെക്കുറിച്ചും എസ്കാസോ കോഡ് എന്ന പുസ്തകത്തിൽ വിവരിച്ച് എഴുതിയിട്ടുണ്ട്. ബോഡി കോംപോസിഷൻ എടുക്കുന്നതിനെ കുറിച്ചും, ഓരോ അളവുകളുടെയും പ്രാധാന്യവും അതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലാക്കാം.






പക്ഷെ വിസറൽ ഫാറ്റ് ലെവൽ അറിയണമെങ്കിൽ ബോഡി കോമ്പോസിഷൻ എടുക്കുകയാണ് നല്ലത്. ലെവൽ 12 വരെ നോർമൽ ആണെന്ന് പറയുമെങ്കിലും എത്ര ലെവൽ കുറച്ചു നിർത്തുന്നു അത്രയും നല്ലതാണ്. DEXA എന്ന് പറയുന്ന സാങ്കേതിക വിദ്യകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്.


ചിലർക്ക് ശരീരഭാരം നോർമൽ ആണെങ്കിലും വിസറൽ ഫാറ്റ് കൂടുതലായിരിക്കും. ശരീരഭാരം കൂടുതലുള്ളവരേക്കാൾ അസുഖങ്ങൾ കൂടുതൽ ഇവർക്കായിരിക്കും. ഇവർക്കായിരിക്കും പ്രമേഹം, ഇവർക്കായിരിക്കും ഫാറ്റി ലിവർ, ഇവർക്കായിരിക്കും അമിത രക്തസമ്മർദ്ദം. നമ്മൾ പലപ്പോഴും ചോദിക്കാറില്ലേ - ഇയാൾക്ക് അധികം വണ്ണമൊന്നുമില്ലല്ലോ, എന്നാലും എങ്ങിനെയാണ് ഹൃദ്രോഗം വന്നത്, എങ്ങിനെയാണ് ഇയാൾക്ക് ഇത്ര മോശം കൊളസ്‌ട്രോൾ - ഇതാണിതിന് കാരണം. ഇവരെ TOFI എന്ന് വിളിക്കുന്നു അതായത് Thin Outside Fat Inside.


ഇവരിൽ Fating Insulin, C-Reactive Protein, Dense LDL Particles, Triglycerides എന്നിവ കൂടുതലായിരിക്കും. ഫാറ്റി ലിവർ ഉണ്ടായിരിക്കാം, Uric Acid കൂടുതലാകാം, HDL കുറവായിരിക്കും. ഇതിനെയാണ് metabolic syndrome എന്ന് പറയുന്നത്. ഇവരുടെ വിസറൽ ഫാറ്റ് കൂടുതലായിരിക്കും.


ഇതിന് ശ്വാശതമായ മാറ്റം വരണമെങ്കിൽ അവരുടെ ജീവിതശൈലിയിൽ മാറ്റം വരുത്തണം. ഭക്ഷണശീലം ഏറ്റവും പ്രധാനം, എന്നാൽ ഭക്ഷണത്തിന്റെ ഗുണനിലവാരം, ഭക്ഷണങ്ങളുടെ സമയങ്ങൾ, ഭക്ഷണങ്ങൾ തമ്മിൽ എങ്ങിനെ ചേർക്കണം, അവരുടെ ഉറക്കം, സ്ട്രെസ്സ്, കുടിക്കുന്ന വെള്ളം, അവരുടെ ആക്ടിവിറ്റികൾ ഇവയിലെല്ലാം കാര്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാകണം.


ഈ കാലഘട്ടത്തിൽ നിങ്ങൾ വാങ്ങി കൂട്ടുന്ന ഭക്ഷണങ്ങൾ ശ്രദ്ധിക്കുക. കുട്ടികൾക്ക് കൊടുക്കുന്ന ഭക്ഷണങ്ങൾ പലപ്പോഴും പാക്കറ്റ് ഭക്ഷണങ്ങളും കൂടുതൽ കൃത്രിമമായ മധുരമടങ്ങിയതും, ജ്യൂസുകളുമൊക്കെയാണ്. ലോക്ക്ഡൌൺ അവസരങ്ങളിൽ പലരും വാങ്ങി സൂക്ഷിക്കുന്നതും കഴിക്കുന്നതും ഇത്തരം ഭക്ഷണങ്ങളല്ലേ? ഇതെല്ലാം തീർത്തും ഒഴിവാക്കണം. പലർക്കും ഇതിന്റെ ദോഷവശങ്ങൾ അറിയുന്നില്ല. അവർ പറയുന്നത് ചോറ് കഴിച്ചിട്ടാണ് വണ്ണം വയ്ക്കുന്നത്, മുട്ട കഴിച്ചിട്ടാണ് കൊളസ്‌ട്രോൾ വന്നത്. എന്നിട്ട് ഈ നല്ല ഭക്ഷണങ്ങൾ എല്ലാം മാറ്റി കൃതിമമായ രാസവസ്തുക്കൾ നിറച്ച്, മധുരമടിച്ചു കയറ്റിയ, നമ്മളെ അസുഖങ്ങളിലേയ്ക്ക് തള്ളി വിടുന്ന ഭക്ഷണങ്ങൾ വാങ്ങി കൂട്ടുന്നു.

ഗവേഷണങ്ങൾ എല്ലാം കൂടുതൽ മധുരമടങ്ങിയ, സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ ഉള്ള, ഭക്ഷണങ്ങൾ എങ്ങിനെ കോവിഡ് എന്ന അസുഖത്തെ കൂടുതൽ മാരകമാക്കുന്നുവെന്ന് ചൂണ്ടികാണിക്കുന്നു. ഇത്തരം ഭക്ഷണങ്ങൾ നമ്മുടെ വിസറൽ ഫാറ്റ് കൂട്ടുന്നു, ഇൻസുലിൻ ലെവലുകൾ കൂട്ടുന്നു, രോഗപ്രതിരോധശേഷി തകർക്കുന്നു, പേശികളുടെ ഭാരം കുറയുന്നു. ശരീരഭാരം കൂട്ടുന്നു. ഇത്തരം മോശം കൃത്രിമ ഭക്ഷണങ്ങളിലെ രാസവസ്തുക്കളും, അമിതമായ കൃത്രിമ മധുരങ്ങളും കളറുകളും നമ്മുടെ വയറിനകത്തെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നു. നമ്മുടെ ശരീരത്തിൽ ദഹനവ്യവസ്ഥയിൽ ധാരാളം ജീവാണുക്കൾ വസിക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ. intestinal flora എന്ന് വിളിക്കുന്ന ഈ ആവാസവ്യവസ്ഥ നമ്മുടെ സ്വഭാവം വരെ നിയന്ത്രിക്കുന്നതാണ്. ഇത്തരം നല്ല ജീവാണുക്കൾ നശിക്കുന്നതും പല അസുഖങ്ങൾക്കും കാരണമാകും. ഇതും നമ്മുടെ ഇൻഫ്ലമേഷൻ (Inflammation) കൂട്ടുന്നു. ശരീരഭാരം വർധിക്കുന്നു, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾക്ക് (Auto-immune Diseases) കാരണമാകുന്നു. രോഗ പ്രതിരോധശേഷി (Immunity) കുറയുന്നു. അവർക്ക് ഏതൊരു ഇൻഫെക്ഷൻ (infection) വന്നാലും മാരകമാകുന്നു.


ഭക്ഷണശീലം ശരിയാക്കിയതിന് ശേഷം അവരവർക്ക് ചെയ്യാൻ സാധിക്കുന്ന വ്യായാമങ്ങൾ ചെയ്യുന്നതും നല്ലതാണ്. നിങ്ങൾ വളരെ ആക്റ്റീവായ ഒരാളാണെങ്കിൽ വേറെ വ്യായാമങ്ങൾ ഒന്നും ആവശ്യമില്ല. ഏതെല്ലാം വ്യായാമങ്ങൾ, എന്തിന് വേണ്ടി ഏതെല്ലാം എസ്കാസോ കോഡ് എന്ന പുസ്തകത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്. ഒന്ന് നിങ്ങൾ മനസ്സിലാക്കണം. ആദ്യം ഭക്ഷണശീലങ്ങളിൽ നല്ല മാറ്റം വരുത്തുക എന്നതാണ് പ്രധാനം. വ്യായാമങ്ങൾക്ക് അതിന് ശേഷമേ സ്ഥാനമുള്ളൂ. പലരും കഠിനമായി വ്യായാമങ്ങൾ ചെയ്യും. എന്നാൽ ഭക്ഷണം കഴിക്കാൻ സമയം കൊടുക്കാറുമില്ല.


ഇനി വ്യായാമങ്ങൾക്ക് പകരം എസ്കാസോയിൽ മയോ സ്റ്റിമുലേഷൻസ് ഉപയോഗിക്കുന്നു. ഇത് ഏതു പ്രായക്കാർക്കും, എത്ര ശരീരഭാരം കൂടുതലാണെങ്കിലും, എന്ത് അസുഖങ്ങൾ ഉള്ളവരാണെങ്കിലും ചെയ്യാം. ഇതൊരിക്കലും വണ്ണം കുറയ്ക്കാനുള്ള ഉപകരണങ്ങളല്ല. പക്ഷെ വ്യായാമങ്ങളിലൂടെ കിട്ടുന്ന എല്ലാ ഗുണങ്ങളും മയോ സ്റ്റിമുലേഷൻസ് വഴി നിങ്ങൾക്ക് ലഭിക്കും. ഇതിന് ആഴ്ചയിൽ മൂന്ന് ദിവസം അകെ ഒരു മണിക്കൂർ മാത്രമേ എസ്കാസോയിൽ വരേണ്ട ആവശ്യമുള്ളു.


എസ്കാസോ നിങ്ങളുടെ ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും നല്ല മാറ്റങ്ങൾ വരുത്തുന്നു. അത് എങ്ങിനെയെങ്കിലും അല്പം ഭാരം കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയല്ല. നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തനം മനസ്സിലാക്കി, ബോഡി കോംപോസിഷൻ അനലൈസിസ് നടത്തി, എന്ത് മാത്രം കൊഴുപ്പ് നിങ്ങളുടെ ശരീരത്തിൽ കൂടുതലുണ്ടെന്ന് മനസ്സിലാക്കി, വിസറൽ ഫാറ്റിന്റെ അളവുകൾ അറിഞ്ഞുകൊണ്ട്, നിങ്ങളുടെ ഭക്ഷണശീലങ്ങൾ എങ്ങിനെ വിസറൽ ഫാറ്റ് കൂട്ടുന്നു എന്ന് നിങ്ങളെ മനസ്സിലാക്കി, അതിനെ ശരിയാക്കുന്ന രീതികളിലേക്ക് നിങ്ങളെ നയിക്കുന്നു. അത് നിങ്ങൾ ഒരാൾ മാത്രം മാറ്റം വരുത്തേണ്ട കാര്യമല്ല. നിങ്ങളുടെ കുടുംബം മുഴുവൻ നല്ലൊരു ജീവിത ഭക്ഷണ ശീലത്തിലേയ്ക്ക് മാറേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.


ഭക്ഷണശീലങ്ങളിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും നിങ്ങളുടെ ആരോഗ്യത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കും. മോശമായി പ്രവർത്തിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം പ്രത്യേകിച്ച്, ഇൻസുലിൻ, തൈറോയ്ഡ് ഹോർമോണുകൾ എന്നിവയുടെ പ്രവർത്തനം ശരിയാകുന്നതിനുള്ള ഭക്ഷണശീലം എസ്കാസോ പഠിപ്പിക്കുന്നു.


ഇവിടെ എല്ലാ നല്ല ഭക്ഷണങ്ങളും നിങ്ങൾ കഴിക്കണം. ചോറുൾപ്പടെ. സാധാരണ നമ്മുടെയെല്ലാം വീടുകളിൽ വയ്ക്കുന്ന ഭക്ഷണങ്ങൾ തന്നെ കഴിച്ചു കൊണ്ട് കഠിനമായ വ്യായാമങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യം തിരിച്ചു പിടിക്കാം.

എസ്കാസോ കഴിഞ്ഞ 15 വർഷമായി വികസിപ്പിച്ചെടുത്ത ഭക്ഷണരീതിയാണിത്. തല്കാലത്തേയ്ക്ക് അല്പം വയറുകുറയാലോ, അല്പം ഭാരം കുറയലോ അല്ല നമുക്കാവശ്യം. തൽക്കാലത്തേയ്ക്കുള്ള ഒരു ഡയറ്റ് അല്ല നമുക്കാവശ്യം. ജീവിതകാലം മുഴുവൻ കുടുബവുമൊന്നിച്ച് സന്തോഷത്തോടെ വീട്ടിൽ വയ്ക്കുന്ന ഭക്ഷണങ്ങൾ സന്തോഷത്തോടെ സമാധാനത്തോടെ കഴിക്കുവാൻ നമുക്ക് സാധിക്കണം.

വയർ കുറയ്ക്കാൻ പോകുമ്പോൾ ഈ കാര്യങ്ങൾ എല്ലാം നിങ്ങളുടെ മനസ്സിൽ ഉണ്ടായിരിക്കണം. അല്പം സെന്റിമീറ്റർ കുറഞ്ഞത് കൊണ്ട് നമ്മുടെ ആരോഗ്യത്തിൽ ഒരു മാറ്റവും സംഭവിക്കുകയില്ല എന്ന് മനസ്സിലാക്കണം. നിങ്ങൾ ഫോക്കസ് ചെയ്യേണ്ടത് നിങ്ങളുടെ ശരീര ഭാരം എന്ന സംഖ്യ അല്ല. വിസറൽ ഫാറ്റ്, രക്തത്തിലെ ഘടകങ്ങൾ, ഇൻസുലിൻ അളവുകൾ, ഹോർമോൺ പ്രവർത്തനങ്ങൾ മറ്റ് എസ്കാസോ നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ എന്നിവയെല്ലാം മനസ്സിലാക്കി അവയിൽ പോസിറ്റിവായ മാറ്റങ്ങൾ വരുത്തുക എന്നതായിരിക്കണം.


നല്ല ആരോഗ്യം നേരുന്നു.


Grinto Davy Chirakekkaren

Founder ESCASO® GDDiET®

Author ESCASO CODE

Orthopaedic Physiotherapist

Clinical Nutritionist

Health & Wellness Coach


എസ്കാസോ പ്രോഗ്രാമുകളെക്കുറിച്ച് കൂടുതൽ അറിയുന്നതിന് +91 8089009009 എന്ന നമ്പറിലേക്ക് വിളിക്കാവുന്നതാണ്.


ഓൺലൈൻ കൺസൽറ്റേഷൻ ബുക്ക് ചെയ്യുന്നതിന് www.realweightlossdiet.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.


എസ്കാസോ കോഡ് എന്ന പുസ്തകം നിങ്ങൾക്ക് എല്ലാ ഓൺലൈൻ ബുക്ക് സ്റ്റോറിൽ നിന്നും ലഭ്യമാണ്.



Book Available in Amazon.in, Notionpress.com & all online book stores




USE COUPON CODE: GDCODE30 at

To get 30% discount.


Buy From Amazon : Escaso Code / എസ്‌കാസോ കോഡ്: തടി കുറയ്ക്കാൻ ഓടേണ്ട!/ Thadi Kuraykkan Odenda! https://www.amazon.in/dp/1648997694/ref=cm_sw_r_cp_api_i_uq7nFb6CX4E40


Comments


Post: Blog2_Post
bottom of page