അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ എല്ലാവരും തന്നെ അവരുടെ ഭക്ഷണരീതികളിൽ മാറ്റം വരുത്തുവാൻ പരമാവധി ശ്രമിക്കാറുണ്ട്. അത് ഏറ്റവ്വും അത്യാവശ്യമായ കാര്യവുമാണ്. എന്നാൽ അതുപോലെതന്നെ പ്രധാനപ്പെട്ട കാര്യമാണ് നമ്മുടെ ദൈനംദിന ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ. ഇവിടെ രാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഞാൻ എഴുതുന്നത്. ഇത്തരം കാര്യങ്ങൾ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ, എത്ര കൃത്യമായി ഭക്ഷണരീതികൾ നോക്കിയാലും കാര്യമില്ല എന്ന് മനസിലാക്കുക. കാരണം ഭക്ഷണം മാത്രമല്ല, അമിതവണ്ണം നിയന്ത്രിക്കുന്നത്. എസ്കാസോ കോഡ് എന്ന പുസ്തകത്തിൽ ഇതിലെ ഓരോ കാര്യങ്ങളും വിശദമായി എഴിതിയിട്ടുണ്ട്.
ഭക്ഷണവും ഉറക്കവും.
അമിതവണ്ണം കുറയണമോ, രാത്രിയിലെ ഭക്ഷണം ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും കഴിച്ച് അവസാനിപ്പിക്കണം. അത് അത്താഴമായാലും ലഘുഭക്ഷണമായാലും. ഭക്ഷണം കഴിഞ്ഞയുടനെ യുറങ്ങാൻ കിടക്കുന്നത് നിങ്ങളുടെ അമിതവണ്ണം കുറയുന്നത് തടസ്സപ്പെടുത്തും. രാത്രി നിങ്ങൾ 6 മുതൽ 8 മണിക്കൂർ ഉറങ്ങുമ്പോൾ വിശന്ന് എഴുന്നേൽക്കാറുണ്ടോ? എന്നാൽ രാവിലെ 8 മണിക്കൂറിനുള്ളിൽ പലപ്പോഴും വിശന്ന് നമ്മൾ ഭക്ഷണം കഴിക്കാറില്ലേ ? എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? രാത്രി ഉറങ്ങുമ്പോഴും ശരീരം പ്രവർത്തനനിരതമാണ്. ശ്വസനം, രക്തയോട്ടം, ഹൃദയത്തിന്റെ പ്രവർത്തനം, ലിവർ, കിഡ്നി തുടങ്ങി ആന്തരികാവയവങ്ങളുടെ പ്രവർത്തനം, ഹോർമോണുകളുടെ പ്രവർത്തനം, പേശികളുടെ, തലച്ചോറിന്റെ ഇതെല്ലാം ഊർജ്ജം ആവശ്യമായ പ്രവർത്തനങ്ങൾ തന്നെയാണ്. ഇതിനാവശ്യമായ ഊർജ്ജം ശരീരം നമ്മുടെ ശരീരത്തിലെ കൊഴുപ്പിൽ നിന്ന് എടുക്കുന്നു. അതുകൊണ്ടുതന്നെയാണ് നമ്മൾ രാവിലെ ഭാരം നോക്കുമ്പോൾ കുറഞ്ഞിരിക്കുന്നത്. എന്നാൽ ഭക്ഷണം കഴിച്ച് അപ്പോൾ തന്നെ കിടക്കുമ്പോൾ ഈ പ്രവർത്തനം തകരാറിലാകുന്നു. മാത്രമല്ല നമ്മുടെ ഉറക്കത്തെ ഇത് തടസ്സപ്പെടുത്തുന്നു. ഇതെല്ലാം ശരീരഭാരം കൂടുന്നതിനും കാരണമാകുന്നു.
സമയങ്ങൾ പാലിക്കുക.
രാത്രിയിൽ നിങ്ങൾക്ക് അമിതമായി ഭക്ഷണം കഴിക്കുവാൻ തോന്നുണ്ടോ? കൂടുതൽ മധുരം കഴിക്കുവാൻ തോന്നുന്നുണ്ടോ? രാത്രി ഇടയ്ക്കിടെ ഫ്രിഡ്ജ് തുറന്ന് ഭക്ഷണം പരിശോധിക്കുന്നുണ്ടോ? എങ്കിൽ നിങ്ങളുടെ ആ ദിവസത്തെ ഭക്ഷണരീതി എന്തായിരുന്നു എന്ന് അവലോകനം ചെയ്യുക. നിങ്ങൾ പകൽ സമയത്ത് വേണ്ടത്ര ഭക്ഷണം കഴിച്ചുണ്ടാകില്ല, അല്ലെങ്കിൽ സമയത്തിന് ഭക്ഷണം കഴിച്ചിട്ടുണ്ടാകില്ല, അതുമല്ലെങ്കിൽ ഭക്ഷണത്തിന്റെ കോംബിനേഷൻ ശരിയായിട്ടുണ്ടാകില്ല, അതായത് ആവശ്യത്തിനുള്ള കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവയുടെ അളവുകൾ. അതായത് ശരിയായ ഭക്ഷണ രീതിയിലൂടെ മാത്രമേ ക്രെവിങ്‌സ് ഒഴിവാക്കാൻ സാധിക്കുകയുള്ളു.
അതുപോലെ കൃത്യമായ സമയക്രമങ്ങൾ പാലിക്കുകയും ചെയ്യുക. കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതും, കൃത്യ സമയങ്ങളിൽ ഉറങ്ങാൻ കിടക്കുന്നതും, നിങ്ങളുടെ അമിതവണ്ണം നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും
സ്ക്രീനുകൾ ഓഫാക്കുക.
അമിതവണ്ണം കുറയ്ക്കണോ, ഉറക്കം സുഖകരമാകണോ, ഉറങ്ങുന്നതിനും രണ്ടു മണിക്കൂർ മുൻപെങ്കിലും ടിവി കാണുന്നത് അവസാനിപ്പിക്കുക. ടിവി മാത്രമല്ല, മൊബൈൽ ഫോൺ, മറ്റു ഗാഡ്ജറ്റുകളുടെ ഉപയോഗം അവസാനിപ്പിക്കണം. ഭക്ഷണം കഴിക്കുമ്പോൾ ടിവിയുടെ മുൻപിലോ, ഫോൺ നോക്കിയോ കഴിക്കാതിരിക്കുക. ഇത് ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കുവാൻ കാരണമാകുന്നു. സ്ക്രീൻ വെളിച്ചം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഇതെല്ലാം ശരീരഭാരം കൂട്ടുന്ന ഘടകങ്ങളാണ്.
വ്യായാമം - രാത്രി വേണ്ട.
വ്യായാമങ്ങൾ നല്ലതാണ്. എന്നാൽ അമിതമായി ചെയ്യുന്ന വ്യായാമങ്ങൾ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാം. അമിതവ്യായാമങ്ങൾ കോർട്ടിസോൾ കൂടുതൽ ഉല്പാദിപ്പിക്കുവാനും അതുവഴി അമിതവണ്ണം കുറയുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും. രാത്രിയിൽ കൂടുതൽ വ്യായാമങ്ങൾ ചെയ്യാതിരിക്കുക. ചെയ്യാവുന്ന കാര്യം, അത്താഴം കഴിഞ്ഞാൽ 10 മുതൽ 15 മിനിറ്റ് കുടുംബങ്ങളോടൊത്ത് അല്പം നടക്കാം. രസകരമായി അല്പം വർത്തമാനമൊക്കെ പറഞ്ഞ വീടിന് വെളിയിലോ വീടിനകത്തോ നടക്കാവുന്നതാണ്. ഇത് ദഹനത്തെ സഹായിക്കുക മാത്രമല്ല, സുഖകരമായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യും.
നേരിടാം സ്ട്രെസ്സിനെ
ഈ കാലഘട്ടത്തിലെ ഒരു പ്രധാന പ്രശ്നമാണ് സ്ട്രെസ്സ്. ഇത് ശരീരഭാരം വർദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ മനസ്സിനും ശരീരത്തിനും ശരിയായ വിശ്രമം കൊടുക്കുക പ്രധാനമാണ്. പ്രാർത്ഥനയ്ക്കും, ദൈവത്തോട് സംസാരിക്കുവാനും സമയം കണ്ടെത്തുക. അത്താഴത്തിന് ശേഷം ഒരു മണിക്കൂർ ഇതിനായി നിർബന്ധമായും സമയം കണ്ടെത്തുക. ധ്യാനിക്കുക. നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാത്തിനും നന്ദി പറയുക. അല്പം ശ്വസനവ്യായാമങ്ങൾ ചെയ്യുക. ഇതെല്ലാം സ്ട്രെസ്സ് കുറയ്ക്കാൻ വളരെയധികം സഹായിക്കും. ശരിയായ ഭക്ഷണ രീതികൾ, നല്ല പോഷകസമൃദ്ധങ്ങളായ ഭക്ഷണങ്ങൾ എന്നിവയും സ്ട്രെസ്സ് സ്വയം നേരിടാൻ സഹായിക്കും. ആറു മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. നല്ല ഉറക്കം നിങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും.
രാത്രിയിലെ ഭക്ഷണ സമയങ്ങൾ, ഭക്ഷണങ്ങളുടെ കോമ്പിനേഷൻ, ബേസൽ മെറ്റബോളിക് റേറ്റ് എങ്ങനെ ശരീരഭാരത്തെ നിയന്ത്രിക്കുന്നു, സ്ട്രെസ്സ്, വിഷാദം എന്നിവ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട ആരോഗ്യപ്രശ്നങ്ങൾ, ഉറക്കത്തിന്റെ പ്രാധാന്യം, മികച്ച ഉറക്കത്തിനുള്ള മാർഗ്ഗങ്ങൾ എന്നതിനെകുറിച്ചെല്ലാം നിങ്ങൾക്ക് എസ്കാസോ കോഡ് എന്ന പുസ്തകത്തിൽ വായിക്കാം.
നിങ്ങൾ എസ്കാസോയിൽ പ്രോഗ്രാം ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാം തന്നെ ഞങ്ങൾ മോണിറ്റർ ചെയ്ത് ദിവസംതോറും വരുത്തേണ്ട മാറ്റങ്ങൾ പഠിപ്പിക്കുന്നു. കാരണം നിങ്ങൾ ഇതിൽ മാസ്റ്റർ ആയാലേ, സ്വയം ശരിയാക്കാനും, കുടുബാംഗങ്ങളെ ശരിയായ രീതിയിൽ നല്ല ഒരു ഭക്ഷണക്രമത്തിലേയ്ക്ക് നയിക്കാനും സാധിക്കുകയുള്ളു.
ആമസോൺ വഴിയും നോഷൻപ്രസ് ഇന്ത്യ വഴിയും എസ്കാസോ കോഡ് പുസ്തകം ലഭ്യമാണ്.
Book Available in Amazon.in & Notionpress.com
USE COUPON CODE : GDCODE30 at
To get 30% discount.
Buy From Amazon : Escaso Code / എസ്‌കാസോ കോഡ്: തടി കുറയ്ക്കാൻ ഓടേണ്ട!/ Thadi Kuraykkan Odenda! https://www.amazon.in/dp/1648997694/ref=cm_sw_r_cp_api_i_uq7nFb6CX4E40
Wishing You Health & Happiness
Grinto Davy Chirakekkaren
Founder - ESCASO® GDDiET®
Orthopaedic Physiotherapist
Clinical Nutritionist
Health & Wellness Coach
Author - ESCASO CODE
תגובות