കണക്കുകൾ കാണിക്കുന്നത് ആളുകൾ പ്രതിവർഷം കോടിക്കണക്കിന് രൂപയാണ് വിറ്റാമിൻ സപ്പ്ളിമെന്റുകൾക്കായും, ഫുഡ് സപ്പ്ളിമെന്റുകൾക്കായും ചിലവഴിക്കുന്നത്. എന്നാൽ പല ഗവേഷണങ്ങളും കാണിക്കുന്നത് പല സപ്പ്ളിമെന്റുകളും ശരീരത്തിൽ പ്രത്യേകിച്ച് ഒരു ഗുണവും വരുത്തുന്നില്ല എന്നതാണ്. ആളുകൾക്ക് ഒരു തൃപ്തി കൊടുക്കുന്നു എന്നതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് 2019 ൽ JAMA യിൽ പ്രസദ്ധീകരിച്ച പഠനത്തിൽ പറയുന്നു. പഠനത്തിൽ നിന്ന് മറ്റൊരു കാര്യം കണ്ടെത്തിയത്, ഇതെല്ലാം കഴിക്കുന്നവർ വാസ്തവത്തിൽ ഇതിന്റെയൊന്നും ആവശ്യമില്ലാത്ത ആരോഗ്യകരമായ ആളുകൾ ആണ് എന്നതാണ്. അവർക്ക് യാതൊരു സപ്പ്ളിമെന്റുപോലും ആവശ്യമില്ല.
എന്നാൽ നിങ്ങൾക്ക് പോഷകാഹാരക്കുറവ് ഉണ്ടാകുകയും, ആവശ്യമായ പോഷകാംശങ്ങൾ കുറവുണ്ടാകുകയും നുട്രീഷനിസ്റ്റോ, ഡോക്ടറോ വേറെ സപ്പ്ളിമെൻറ്സ് ഒന്നും നിർദ്ദേശിച്ചിട്ടില്ലെങ്കിൽ നല്ല യഥാർത്ഥ ഭക്ഷണശീലങ്ങളിലൂടെ പോഷകങ്ങൾ ലഭിക്കുവാൻ നിങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. നല്ല ഭക്ഷണങ്ങളിലൂടെ നമുക്കാവശ്യമായ എല്ലാ പോഷകാംശങ്ങളും ശരിയായ രീതിയിൽ നിങ്ങൾക്ക് ലഭിക്കും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മത്സ്യം, മാംസം, എന്നിവയുടെ സമീകൃതാഹാരം ആവശ്യമായ എല്ലാ വിറ്റാമിനുകളും പോഷകങ്ങളും ശരീരത്തിന് നൽകുന്നു. സപ്പ്ളിമെന്റുകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ, ഇത്തരം ഭക്ഷണത്തിൽ നിന്നും പോഷകങ്ങൾ ആഗിരണം ചെയ്യുന്നതാണ് നമ്മുടെ ശരീരത്തിന് നല്ലതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
നമ്മുടെ ശരീരത്തിന് ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്ന പോഷകങ്ങളുടെ അളവും അനുപാതവും മുഴുവൻ ഭക്ഷണങ്ങളും നൽകുന്നു.
സമീകൃതാഹാരം കഴിക്കുന്ന ആളുകൾക്കാണ് ആരോഗ്യപരമായ ഗുണങ്ങൾ കൂടുതൽ ഉള്ളതെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഈ ഗുണങ്ങൾ സപ്പ്ളിമെന്റുകളിൽ കാണപ്പെടുന്നില്ല. സപ്പ്ളിമെന്റുകൾ ഒരിക്കലും ആരോഗ്യകരമായ ഭക്ഷണക്രമത്തിന് പകരം വയ്ക്കാവുന്നതല്ല.
വിറ്റാമിൻ ടാബ്‌ലെറ്റുകളും, മറ്റ് സപ്പ്ളിമെന്റുകളും കഴിക്കുന്നതിന് മുൻപ് ആവശ്യമായ രക്ത പരിശോധനകൾ നടത്തുക. രക്തത്തിലെ അളവുകൾ വളരെ കുറവുള്ള സാഹചര്യമാണെങ്കിൽ ഒരു ഡയറ്റിഷനെ കണ്ട് ഭക്ഷണശീലങ്ങൾ ശരിയാക്കുക. അവരുടെയോ ഡോക്ടർമാരുടെയോ നിർദ്ദേശപ്രകാരം ആവശ്യമെങ്കിൽ മാത്രം ആവശ്യമുള്ള വിറ്റാമിൻ സപ്പ്ളിമെൻറ് കഴിക്കുക. ആവശ്യമെങ്കിൽ മാത്രം.
Source :
Comentarios