top of page

നിങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലി പരാജയപ്പെടുന്നത് എന്തുകൊണ്ട്? നിങ്ങളുടെ ശരീരം യഥാർത്ഥത്തിൽ നിങ്ങളോട് പറയുന്നത് എന്താണ്? Why Healthy Lifestyle Is Not Working

Updated: Mar 20

A woman in workout clothes sits at a kitchen table in the morning, reading a lab report with a look of quiet disbelief. A salad and glass of water sit untouched beside her.

എല്ലാം കൃത്യമായി ചെയ്തിട്ടും ഫലം ലഭിക്കാത്ത അവസ്ഥ


ഒരു കയ്യിൽ തന്റെ ലാബ് റിപ്പോർട്ടുകളും മറുകയ്യിൽ ഭക്ഷണക്രമം രേഖപ്പെടുത്തിയ ഡയറിയുമായാണ് ഒരു സ്ത്രീ കൺസൽറ്റേഷന് വേണ്ടി  എത്തിയത്. കഴിഞ്ഞ ആറുമാസമായി അതീവ ശ്രദ്ധയോടെയുള്ള ഭക്ഷണക്രമം (Clean eating), ദിവസവുമുള്ള വ്യായാമം, അതിരാവിലെ എഴുന്നേൽക്കുന്ന ശീലം, പഞ്ചസാരയുടെ 

പൂർണ്ണമായ ഒഴിവാക്കൽ, കുറഞ്ഞ കലോറി ഭക്ഷണം - ചുരുക്കത്തിൽ ആരോഗ്യലോകം 

പറയുന്ന സകല കാര്യങ്ങളും അവർ  അക്ഷരംപ്രതി പാലിച്ചിരുന്നു. എന്നാൽ അവരുടെ 

രക്തപരിശോധനാ ഫലം വന്നപ്പോൾ  റിപ്പോർട്ടുകൾ മുൻപത്തേക്കാൾ മോശമായിരുന്നു. അതുകൊണ്ടാണ് അവർ എസ്കാസോയിൽ എത്തിയത്. 


ബ്ലഡ് ഗ്ലൂക്കോസ് നില ഉയരുന്നു, എൽ.ഡി.എൽ (LDL) കൊളസ്ട്രോൾ വർദ്ധിക്കുന്നു, triglyceride ക്രമാതീതമായി ഉയരുന്നു,  എനർജി  തീരെയില്ല, എപ്പോഴും ക്ഷീണം ഉറക്കം നഷ്ടപ്പെട്ടു, സന്ധി വേദനകൾ ആരംഭിക്കുന്നു, നീര് വന്നിരിക്കുന്ന പോലെയുള്ള അവസ്ഥകൾ 

മാനസികാവസ്ഥയാകെ തകർന്നിരിക്കുന്നു.


ഇതെന്താ ഇങ്ങനെ? എനിക്ക് മനസ്സിലാകുന്നില്ല," അവൾ പറഞ്ഞു. "ഞാൻ എല്ലാം ശരിയായാണല്ലോ 

ചെയ്യുന്നത്. എന്നിട്ടും  എന്തുകൊണ്ടാണ് ഫലം നൽകാത്തത്?" ഇനിയും ഭക്ഷണം കുറയ്ക്കാൻ 

എന്നെ കൊണ്ട് സാധിക്കുകയില്ല! 


ഇതൊരു ഒറ്റപ്പെട്ട കാര്യമല്ല! എസ്‌കാസോ (ESCASO®) മെറ്റബോളിക് ക്ലിനിക്കിൽ ഞങ്ങൾ പതിവായി കാണുന്ന കാഴ്ചയാണിത്. പുറമെ നോക്കിയാൽ പാഠപുസ്തകത്തിലേതുപോലെ കൃത്യമായ ജീവിതശൈലി പിന്തുടരുന്ന ഒരാൾ, എന്നാൽ അയാളുടെ മെറ്റബോളിസം ആ പ്രശ്നമാണ്. ചിലർ വന്നാൽ പറയും എനിയ്ക്ക് 

ഒരു കുഴപ്പവുമില്ല. ഡയറ്റൊക്കെ പെർഫെക്റ്റ് ആണ്. എന്നാലും ഈ വയർ മാത്രം കുറയുന്നില്ല. വ്യായാമങ്ങൾക്ക് ഒരു കുറവുമില്ല! ഈ വയറൊന്നു കുറച്ച് തരണം. അവരുടെയും 

രക്തപരിശോധനാ ഫലങ്ങൾ വരുമ്പോൾ ആകെ താറുമാറാണ് ആരോഗ്യം. 


ഇവിടെ പ്രശ്നം ഇവർ  വേണ്ടത്ര പരിശ്രമിക്കാത്തതല്ല. മറിച്ച്, ശരീരത്തെ സംബന്ധിച്ച് 

ഇത്തരം കഠിനമായ കാര്യങ്ങൾ അത്ര സുരക്ഷിതമല്ല. 


HPA ആക്സിസും കോർട്ടിസോൾ പ്രശ്നവും


മനുഷ്യശരീരത്തിന് മറ്റെന്തിനേക്കാളും ഉപരിയായി ഒരു പ്രധാന ദൗത്യമുണ്ട്: നിലനിൽപ്പ് (Survival). ജീവിക്കണം എന്ന ആഗ്രഹം. 


ഭക്ഷണമില്ലായ്മ, വിശ്രമമില്ലായ്മ, അമിതമായ ജോലിഭാരം, Recovery ക്ക് സമയമില്ലായ്മ, ഉറക്കമില്ലായ്മ  എന്നിവയിലൂടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുന്നുവെന്ന്  തിരിച്ചറിയുമ്പോൾ, അത് 'സ്ട്രെസ് റെസ്പോൺസ്' (Stress response) സജീവമാക്കുന്നു. കൃത്യമായി പറഞ്ഞാൽ, ശരീരത്തിലെ പ്രധാന സ്ട്രെസ് മാനേജ്‌മെന്റ് സിസ്റ്റമായ HPA Axis (Hypothalamic-Pituitary-Adrenal axis) ഉത്തേജിപ്പിക്കപ്പെടുന്നു.


ഇതിന്റെ ഫലമായി ശരീരത്തിൽ കോർട്ടിസോൾ (Cortisol) ഹോർമോണിന്റെ അളവ് തുടർച്ചയായി വർദ്ധിക്കുന്നു.


സ്വാഭാവികമായ അളവുകളിൽ കോർട്ടിസോൾ അപകടകാരിയല്ല. പെട്ടെന്നുണ്ടാകുന്ന 

സമ്മർദ്ദഘട്ടങ്ങളിലോ ശാരീരിക അപകടങ്ങളിലോ ശരീരത്തിന് അത്യാവശ്യമായ ഒന്നാണിത്. എന്നാൽ നിങ്ങളുടെ ജീവിതശൈലി തന്നെ ഒരു വിട്ടുമാറാത്ത സമ്മർദ്ദമായി മാറുമ്പോൾ, ആഴ്ചകളോളം കോർട്ടിസോൾ ഉയർന്ന നിലയിൽ തുടരുന്നത് മെറ്റബോളിസത്തെ ഗുരുതരമായി ബാധിക്കുന്നു.


ഉയർന്ന കോർട്ടിസോൾ മെറ്റാബോളിസത്തെ എങ്ങിനെ ബാധിക്കുന്നുവെന്ന്  പരിശോധിക്കാം 


രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുന്നു: നിങ്ങൾ എന്ത് കഴിക്കുന്നു എന്നതിലുപരി, ഒരു അടിയന്തിര ഇന്ധനം എന്ന നിലയിൽ കരളിനോട് ഗ്ലൂക്കോസ് പുറത്തുവിടാൻ കോർട്ടിസോൾ നിർദ്ദേശിക്കുന്നു. അതുമൂലം രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് വർദ്ധിക്കുന്നു.

മെറ്റബോളിസം മന്ദഗതിയിലാക്കുന്നു: ഭക്ഷണത്തെ കുറയ്ക്കലും, കലോറി കുറയ്ക്കലും, വിശ്രമമില്ലായ്മയും സംഭവിക്കുമ്പോൾ ഊർജ്ജം ലാഭിക്കാനായി ശരീരം കലോറി എരിച്ചുകളയുന്നത് കുറയ്ക്കുന്നു. ദഹനത്തെ തടസ്സപ്പെടുത്തുന്നു. അതിജീവനത്തിനാണ് മുൻഗണന എന്നതുകൊണ്ട് മുൻപ് സൂചിപ്പിച്ച സമ്മർദ്ദഘട്ടങ്ങളിൽ ദഹനപ്രക്രിയയുടെ വേഗത ശരീരം കുറയ്ക്കുന്നു. ശരീരത്തിന്റെ അറ്റകുറ്റപ്പണികളെ (Repair) ബാധിക്കുന്നു, അമിതമായി നിൽക്കുന്ന കോർട്ടിസോൾ, മൂലം കോശങ്ങളുടെ പുനരുജ്ജീവനം, പ്രതിരോധശേഷി 

എന്നിവ ദുർബലപ്പെടുന്നു.


ശുദ്ധമായ ഭക്ഷണം കഴിക്കുകയും ദിവസവും വ്യായാമം ചെയ്യുകയും ചെയ്തിട്ടും ഗ്ലൂക്കോസും കൊഴുപ്പും കൂടുന്നതിന്റെയും ഊർജ്ജം കുറയുന്നതിന്റെയും കാരണം ഇതാണ്. ഇവിടെ പ്രശ്നം ഭക്ഷണത്തിലല്ല, മറിച്ച് ശരീരം സുരക്ഷിതമല്ല എന്ന സന്ദേശം തലച്ചോറിൽ എത്തുന്നതിലാണ്.


നിങ്ങളുടെ ജീവിതശൈലി പരാജയപ്പെടാനുള്ള നാല് കാരണങ്ങൾ

Why Healthy Lifestyle Is Not Working


ആരോഗ്യകരമെന്ന് കരുതുന്ന ജീവിതശൈലി പരാജയപ്പെടുമ്പോൾ അതിനു പിന്നിൽ താഴെ പറയുന്ന നാല് കാരണങ്ങളിൽ ഒന്നോ അതിലധികമോ ഉണ്ടാകാം. നമ്മൾ ഇത് വളരെ  അച്ചടക്കമായി ചെയ്യുന്നുണ്ടെന്ന് 

തോന്നാമെങ്കിലും യഥാർത്ഥത്തിൽ ശരീരത്തിന് ദോഷമാണ് ചെയ്യുന്നത്.


1. അമിതമായ വ്യായാമങ്ങൾ, കുറഞ്ഞ വിശ്രമം

ദിവസവുമുള്ള തീവ്രമായ വ്യായാമം (High-intensity exercise) ശരീരത്തിന് ഒരു സമ്മർദ്ദമാണ്. നല്ല ഉറക്കവും ഭക്ഷണവും ലഭിക്കുന്ന ശരീരത്തിൽ ഈ സമ്മർദ്ദം നല്ല മാറ്റങ്ങൾ ഉണ്ടാക്കും. എന്നാൽ ഉറക്കമില്ലായ്മയും കുറഞ്ഞ കലോറിയും ഉള്ള ഒരാൾ ഇത്തരത്തിൽ കഠിന വ്യായാമം ചെയ്യുമ്പോൾ HPA ആക്സിസ് തകരാറിലാകുന്നു.


ശരീരം ഒരു ജീവിതത്തിലുണ്ടാകുന്ന സമ്മർദ്ദവും വ്യായാമം മൂലമുണ്ടാകുന്ന സമ്മർദ്ദവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നില്ല. വിശ്രമത്തിലൂടെ ഇത് വീണ്ടെടുത്തില്ലെങ്കിൽ മെറ്റബോളിസം താറുമാറാകും.


2. ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക (Undereating)

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നവർ പലപ്പോഴും വരുത്തുന്ന പിഴവാണിത്. കലോറി വളരെ കുറയ്ക്കുന്നത് ശരീരത്തിന് ഭക്ഷണം ശരിയായി ലഭിക്കുന്നില്ല എന്ന സന്ദേശമാണ് നൽകുന്നത്. ഇതിന് മറുപടിയായി ശരീരം മെറ്റബോളിക് തോത്  കുറയ്ക്കുകയും കോർട്ടിസോൾ 

വർദ്ധിപ്പിക്കുകയും കൊഴുപ്പ് (പ്രത്യേകിച്ച് വയറിനുള്ളിലെ ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള Visceral fat) ശേഖരിച്ചുവെക്കുകയും ചെയ്യുന്നു. ഇത് വീക്കം (Inflammation) ഉണ്ടാക്കുകയും കരളിനെ ബാധിക്കുകയും ചെയ്യുന്നു.


കലോറി കുറച്ച് കഴിക്കുന്നതിലൂടെ നിങ്ങൾ നല്ല കാര്യമാണ് ചെയ്യുന്നതെന്ന് കരുതുന്നുണ്ടാകാം, എന്നാൽ മെറ്റബോളിസത്തിന്റെ കാഴ്ചപ്പാടിൽ നിങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്. അതായത് ഡയറ്റ് എന്ന് പറയുന്നത് കുറച്ച് കഴിക്കലല്ല, ശരിക്ക് കഴിക്കലാണ്.


3. വിശ്രമമില്ലായ്മ, വിട്ടുമാറാത്ത സമ്മർദ്ദം

ഉറക്കം എന്നത് ചെറിയ കാര്യമല്ല. അത് ശരീരത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കേണ്ട സമയമാണ്. ഉറക്കത്തിൽ കോർട്ടിസോൾ കുറയുകയും ഗ്രോത്ത് ഹോർമോൺ കൂടുകയും ചെയ്യുന്നു. ശരിയായ ഉറക്കമില്ലെങ്കിൽ പിറ്റേന്ന് ഗ്ലൂക്കോസ് നില ഉയരുകയും ഇൻസുലിൻ പ്രതിരോധം വർദ്ധിക്കുകയും ചെയ്യുന്നു. അതിരാവിലെ എഴുന്നേറ്റ് ഓടുകയും എന്നാൽ രാത്രി കൃത്യമായി 

ഉറങ്ങാതിരിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ശീലമല്ല.


4. റിക്കവറി (Recovery) ശീലങ്ങളുടെ അഭാവം

ശ്വസന വ്യായാമങ്ങൾ (breathing exercises), മെഡിറ്റേഷൻ, യഥാർത്ഥ വിശ്രമം 

എന്നിവ ആഡംബരങ്ങളല്ല, മറിച്ച് ശരീരത്തിന് അത്യാവശ്യമാണ്. ഇവയാണ് 

ശരീരത്തെ 'സ്ട്രെസ് മോഡിൽ' നിന്ന് 'റിക്കവറി മോഡിലേക്ക്' മാറ്റുന്നത്. എത്ര നല്ല ഭക്ഷണം 

കഴിച്ചാലും വിശ്രമമില്ലെങ്കിൽ നിങ്ങളുടെ നാഡീവ്യൂഹം സമ്മർദ്ദത്തിലായിരിക്കും, അത് മെറ്റബോളിസത്തെയും ബാധിക്കും.


ഇതെല്ലാം കാരണം ശരീരം മനസ്സിലാകുന്നത്  "ഞാൻ സുരക്ഷിതനല്ല" എന്നാണ് 

This is Why Healthy Lifestyle Is Not Working


ഈ അവസ്ഥയെ ലളിതമായി ഇങ്ങനെ പറയാം: ശരീരത്തിന് താൻ സുരക്ഷിതനാണെന്ന തോന്നൽ നഷ്ടപ്പെട്ടു. അവിടെ ക്ഷീണം വീണ്ടും കൂടും, ഉറക്കം മോശമാകും, അസുഖങ്ങളിലേയ്ക്ക് ശരീരം എത്തിപ്പെടും. വിവിധ മെറ്റബോളിക് സമ്മർദ്ദങ്ങൾ 

കാരണം  കോർട്ടിസോൾ വർദ്ധിക്കുകയും അതുവഴി ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവ കൂടാനും 

ഉറക്കം നഷ്ടപ്പെടാനും കാരണമാകും. എത്ര നല്ല ഭക്ഷണം കഴിച്ചാലും 

ഈ പ്രവർത്തനങ്ങളെ മറികടക്കാൻ കഴിയില്ല. കാരണം ഇവിടെ പ്രശ്നം ഡയറ്റല്ല, മറിച്ച് ആ വ്യക്തി ജീവിക്കുന്ന സാഹചര്യമാണ്.


അതുകൊണ്ടാണ് എസ്‌കാസോ ESCASO® മെറ്റബോളിക് ക്ലിനിക്കിൽ "നിങ്ങൾ എന്ത് കഴിക്കുന്നു?" എന്ന് മാത്രമല്ല ഞങ്ങൾ ചോദിക്കുന്നത്. എപ്പോൾ കഴിക്കുന്നു, എന്തെല്ലാം കഴിക്കുന്നു, നിങ്ങൾക്കാവശ്യമായത് നിങ്ങൾ കഴിക്കുന്നുണ്ടോ, ഉറക്കം, വ്യായാമവും വിശ്രമവും 

തമ്മിലുള്ള അനുപാതം, മൊത്തത്തിലുള്ള സ്‌ട്രെസ്  എന്നിവയെല്ലാം ഞങ്ങൾ പരിശോധിക്കുന്നു.


എസ്‌കാസോ (ESCASO) രീതി - യഥാർത്ഥത്തിൽ എസ്കാസോ  സഹായിക്കുന്നത് ഇങ്ങനെയാണ് 


പ്രശ്നം ശരിയായി തിരിച്ചറിഞ്ഞാൽ പരിഹാരം ലളിതമാണ്:


1. കഠിനമായ വ്യായാമങ്ങൾ  കുറയ്ക്കുക:

വ്യായാമം പൂർണ്ണമായി ഒഴിവാക്കണ്ട, പകരം ശരീരത്തിന് താങ്ങാൻ കഴിയുന്ന രീതിയിലേക്ക് മാറ്റുക. നിങ്ങൾക്ക് എന്ത് സാധിക്കും അതാണ് ചെയ്യേണ്ടത് 

2.  നല്ല പോഷകാഹാരം: പട്ടിണി കിടക്കുന്നതിന് പകരം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുക. ഭക്ഷണം സുലഭമാണെന്ന സന്ദേശം ശരീരത്തിന് നൽകുക. നമ്മൾ വീടുകളിൽ വയ്ക്കുന്ന എല്ലാ ഭക്ഷണവും എസ്കാസോയിൽ വരുമ്പോൾ കഴിക്കാം.

3.  മികച്ച ഉറക്കം:

ഇത് വിട്ടുവീഴ്ചയില്ലാത്ത ഒന്നാണ്. രാത്രിയിലെ ഉറക്കമാണ് ഹോർമോൺ ക്രമീകരണത്തെ 

നിയന്ത്രിക്കുന്നത്. എത്ര മണിക്കൂർ ഉറങ്ങി എന്നതിനേക്കാൾ പ്രധാനമാണ് എപ്പോൾ ഉറങ്ങാൻ കിടന്നു, എപ്പോൾ എഴുന്നേറ്റു എന്നതെല്ലാം.

4.  ശാന്തതയും ശ്വസനവും:

പ്രാർത്ഥനകൾ, ശ്വസന വ്യായാമങ്ങൾ, മെഡിറ്റേഷൻ, നല്ല വിശ്രമം  എന്നിവയെല്ലാം മെറ്റബോളിക് 

പ്രോട്ടോക്കോളിന്റെ ഭാഗമാക്കുക.


ഈ മാറ്റങ്ങൾ വരുത്തുമ്പോൾ  ശരീരത്തിന്റെ സന്ദേശം "ഞാൻ സുരക്ഷിതനല്ല" എന്നതിൽ നിന്നും "എനിക്ക് ആവശ്യത്തിന് എല്ലാം ലഭിക്കുന്നുണ്ട്" എന്നതിലേക്ക് മാറുന്നു. അതോടെ നിങ്ങളുടെ ലാബ് റിപ്പോർട്ടുകളും മെച്ചപ്പെടുന്നു.


മെറ്റബോളിക് പാഠം


നിങ്ങൾ എല്ലാം കൃത്യമായി ചെയ്തിട്ടും ശരീരം പ്രതികരിക്കുന്നില്ലെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക: പ്രശ്നം നിങ്ങളുടെ പരിശ്രമത്തിലല്ല, മറിച്ച് നിങ്ങളുടെ രീതികളിലാണ് (Pattern).


ശരീരം തകരാറിലായതല്ല, മറിച്ച് നിങ്ങൾ കൊടുക്കുന്ന, ശരീരത്തിന് ലഭിക്കുന്ന സന്ദേശങ്ങളോട് 

അത് യുക്തിപരമായി പ്രതികരിക്കുകയാണ്. നിങ്ങളുടെ ലാബ് റിപ്പോർട്ടുകൾ മോശമാകുന്നുണ്ടെങ്കിൽ 

കൂടുതൽ കഠിനാധ്വാനം ചെയ്യുകയല്ല വേണ്ടത്, മറിച്ച് എവിടെയാണ് തെറ്റുകൾ പറ്റുന്നത്, എവിടെയാണ് മഠനങ്ങൾ വരുത്തേണ്ടത് എന്നെല്ലാമാണ്.


നിങ്ങളുടെ ശരീരത്തെ കൃത്യമായി മനസ്സിലാക്കുകയാണ് ഇതിന് ഏക പ്രതിവിധി.

---

Grinto Davy, Metabolic Physiotherapist, Clinical Nutritionist. Founder Escaso GDDiET®

ഗ്രിന്റോ ഡേവി

മെറ്റബോളിക് ഫിസിയോതെറാപ്പിസ്റ്റും ക്ലിനിക്കൽ നുട്രീഷനിസ്റ്റും എസ്‌കാസോ മെറ്റബോളിക് ക്ലിനിക്കിന്റെ (ESCASO® Metabolic Clinic) സ്ഥാപകനുമാണ്. ഇൻസുലിൻ റെസിസ്റ്റൻസ്, വിസറൽ ഫാറ്റ്, പി.സി.ഒ.ഡി, ഫാറ്റി ലിവർ തുടങ്ങിയ പ്രശ്നങ്ങളിൽ GDDiET® പ്രോട്ടോക്കോൾ വഴി അദ്ദേഹം ചികിത്സ നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: escaso.in സന്ദർശിക്കുക.


References:

This article is based on peer-reviewed evidence. Full citations available below.

"Why Your Healthy Lifestyle Is Not Working"

escaso.in Blog

1. Chronic stress, HPA axis, and cortisol-driven metabolic dysfunction

Lengton, R., et al. (2024). Glucocorticoids and HPA axis regulation in the stress–obesity connection: A comprehensive overview of biological, physiological and behavioural dimensions. Clinical Obesity. https://onlinelibrary.wiley.com/doi/10.1111/cob.12725


2. Cortisol, visceral fat, insulin resistance, dyslipidaemia, and pseudo-Cushing phenotype

Scaroni, C., et al. (2021). The stress axis in obesity and diabetes mellitus: An update. Endocrinology, 2(3), 31. https://www.mdpi.com/2673-396X/2/3/31


3. HPA axis dysregulation in chronic stress — systemic metabolic and immune consequences

PMC Review (2025). Chronic stress and autoimmunity: The role of HPA axis and cortisol dysregulation. PMC. https://pmc.ncbi.nlm.nih.gov/articles/PMC12563903/


4. Cortisol and visceral fat redistribution driving portal free fatty acids and dyslipidaemia

EPRA International Journal of Multidisciplinary Research (2025). The metabolic pathway of cortisol in chronic stress: Protein metabolism, glucose regulation, and insulin resistance — a systematic review. Vol. 11, Issue 9. https://eprajournals.com


5. Caloric restriction reduces resting metabolic rate by approximately 12%

Ballor, D.L., & Poehlman, E.T. (1995). A meta-analysis of the effects of exercise and/or dietary restriction on resting metabolic rate. European Journal of Applied Physiology. https://link.springer.com/article/10.1007/BF00238557


6. Caloric restriction induces metabolic adaptation and behavioural reduction in physical activity

Redman, L.M., et al. (2009). Metabolic and behavioral compensations in response to caloric restriction: Implications for the maintenance of weight loss. PLOS One. https://journals.plos.org/plosone/article?id=10.1371/journal.pone.0004377


7. Caloric restriction and survival-oriented metabolic profile — lean mass catabolism and RMR decline

Frontiers in Nutrition (2025). Comparing exercise modalities during caloric restriction: A systematic review and network meta-analysis on body composition. https://www.frontiersin.org/journals/nutrition/articles/10.3389/fnut.2025.1579024/full


8. Very low calorie diets and significant muscle mass loss in individuals with and without type 2 diabetes

PMC (2024). A systematic review and meta-analysis of the effect of caloric restriction on skeletal muscle mass in individuals with, and without, type 2 diabetes. PMC. https://pmc.ncbi.nlm.nih.gov/articles/PMC11479040/


9. Sleep restriction reduces insulin sensitivity — meta-analysis of 21 RCTs

Kline, C.E., et al. (2022). Effects of sleep manipulation on markers of insulin sensitivity: A systematic review and meta-analysis of randomized controlled trials. Sleep Medicine Reviews. https://www.sciencedirect.com/science/article/pii/S1087079222000077


10. Short sleep duration and increased risk of type 2 diabetes — meta-analysis of prospective studies

Shan, Z., et al. (2015). Sleep duration and risk of type 2 diabetes: A meta-analysis of prospective studies. Diabetes Care, 38(3), 529–537. https://diabetesjournals.org/care/article/38/3/529/37556


11. Sleep deprivation raises fasting glucose, impairs insulin secretion, and mimics T2DM phenotype

Spiegel, K., Tasali, E., & Van Cauter, E. (2005). Sleep loss: A novel risk factor for insulin resistance and type 2 diabetes. Journal of Applied Physiology. https://journals.physiology.org/doi/full/10.1152/japplphysiol.00660.2005


12. Sleep extension improves glucose metabolism in chronically sleep-deprived individuals

Tasali, E., et al. (2019). Effects of two-week sleep extension on glucose metabolism in chronically sleep-deprived individuals. Journal of Clinical Sleep Medicine. https://jcsm.aasm.org/doi/10.5664/jcsm.7758


13. Overtraining syndrome — hormonal aspects, HPA dysregulation, and blunted cortisol response

Cadegiani, F.A., & Kater, C.E. (2017). Hormonal aspects of overtraining syndrome: A systematic review. BMC Sports Science, Medicine and Rehabilitation. https://bmcsportsscimedrehabil.biomedcentral.com/articles/10.1186/s13102-017-0079-8


14. Overtraining syndrome — HPA axis phase model: adaptation → overreaching → blunted response

Meeusen, R., et al. (2022). Overtraining syndrome as a complex systems phenomenon. Frontiers in Network Physiology. https://www.frontiersin.org/journals/network-physiology/articles/10.3389/fnetp.2021.794392/full


15. Overtraining syndrome — molecular mechanisms, cytokine response, and systemic metabolic impact

PMC (2025). Beyond physical exhaustion: Understanding overtraining syndrome through the lens of molecular mechanisms and clinical manifestation. PMC. https://pmc.ncbi.nlm.nih.gov/articles/PMC12010411/


 
 
 

Comments


Post: Blog2_Post
bottom of page