top of page

വണ്ണം എങ്ങിനെയെങ്കിലും കുറയണോ? അതോ ആരോഗ്യം മെച്ചപ്പെടുത്തണമോ? എന്താണ് നിങ്ങൾ ശ്രമിക്കുന്നത്? Experience the Best Scientific weight loss and metabolic correction program in Kerala

Grinto Davy Founder of ESCASO Metabolic Health Centre - Scientific Metabolic Health and Weight Loss Center Kerala

നമ്മുടെ നാട്ടിൽ എവിടെ നോക്കിയാലും വണ്ണം കുറയ്ക്കലാണ്. പൊടികൾ, ഷേക്കുകൾ, ഇഞ്ചക്ഷൻസ്, ശസ്ത്രക്രിയകൾ, readymade ഡയറ്റ് പ്ലാനുകൾ, കഠിനമായ വ്യായാമങ്ങൾ ഇങ്ങനെ പോകുന്നു കാര്യങ്ങൾ. എന്ത് ചെയ്യുന്നതും വണ്ണം കുറയ്ക്കാൻ മാത്രമാണ്. ആകെ വിശ്വാസമില്ലാത്തത് നമ്മുടെ സാധാരണ വീടുകളിൽ വയ്ക്കുന്ന ഭക്ഷണങ്ങളും, നമ്മുടെ ശരീരത്തെയും മാത്രം.  പട്ടിണി കിടന്നും, പൊടികൾ കലക്കി കുടിച്ചും, ദീർഘകാലത്തേയ്ക്ക് ആരോഗ്യം മെച്ചപ്പെടുത്താമെന്നും വിശ്വസിക്കുന്ന ആയിരക്കണക്കിന് ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ ഇതിനുശേഷം  ഇവരുടെ ആരോഗ്യം എന്താകുന്നു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?


ഭക്ഷണം കുറയ്ക്കലും ഒഴിവാക്കലും, കഠിനമായ 

വ്യായാമങ്ങളുമല്ല, മറിച്ച് മെറ്റബോളിസം ശരിയാകുന്നതിലൂടെയാണ്  യഥാർത്ഥ ഭാരം കുറയ്ക്കൽ നടക്കേണ്ടത്. അതേ ദീർഘകാലത്തേയ്ക്ക് 

മാറ്റങ്ങൾ വരുത്താൻ സാധിക്കുകയുള്ളു.


ഈ ഒരു തിരിച്ചറിവിൽ നിന്നാണ് കഴിഞ്ഞ 25 വർഷത്തിലധികമായി  എസ്കാസോ (ESCASO) പ്രവർത്തിക്കുന്നത്. എസ്കാസോ പ്രോഗ്രാമിനെകുറിച്ച് 

സാധാരണക്കാർ ചോദിക്കുന്ന സംശയങ്ങളും അതിന്റെ ഉത്തരങ്ങളുമാണ് ഞാൻ ഇവിടെ കൊടുക്കുന്നത്. നമുക്ക് ഓരോന്നായി പരിശോധിക്കാം.


  1. ഇത് മരുന്നാണോ? അതോ ന്യൂട്രിഷൻ ഷേക്ക് ആണോ? 

പലരും എസ്കാസോയിലേക്ക് വിളിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് "ഇത് വണ്ണം കുറയാനുള്ള മരുന്നാണോ, അല്ലെങ്കിൽ ഷേക്ക് ആണോ, ജ്യൂസ് ആണോ" എന്നൊക്കെയാണ്. എല്ലാവർക്കും എങ്ങിനെയെങ്കിലും വണ്ണം കുറഞ്ഞാൽ മതി എന്ന അവസ്ഥയാണ്. എന്തെങ്കിലും പൊടികളും ജ്യൂസുകളും മരുന്നുകളും നമ്മുടെ രക്ഷയ്ക്കെത്തും എന്ന് ഇപ്പോഴും പലരും വിശ്വസിക്കുന്നു. ഇവിടെ   നാം മനസിലാക്കേണ്ടത്, വണ്ണം എന്നത് ഒരു രോഗം മാത്രമല്ല, അത് പല രോഗങ്ങളുടെയും രോഗലക്ഷണമാണ്. നിങ്ങളുടെ  മെറ്റബോളിസം തകരാറിലാണെന്നതിന്റെ ലക്ഷണം. അത് ആരും മനഃപൂർവം ചെയ്യുന്നതല്ല. വണ്ണം ആരും മനഃപൂർവം കൂട്ടുന്നുമില്ല! എന്തുകൊണ്ടാണ് നിങ്ങൾ വണ്ണം കൂടുന്നത്, മെറ്റബോളിസം തകരാറിലാകുന്നത് എന്നത് കൃത്യമായി മനസ്സിലാക്കി അതിനാവശ്യമായ കാര്യങ്ങൾ ചെയ്യുക എന്നതാണ് എസ്കാസോ ചെയ്യുന്നത്. അത് ഓരോ വ്യക്തിയിലും വ്യത്യസ്ത കാര്യങ്ങൾ ആകാം. എസ്കാസോയിൽ മരുന്നുകളോ, സപ്ലിമെന്റുകളോ, മീൽ റീപ്ലേസ്‌മെന്റ് പൗഡറുകളോ നൽകുന്നില്ല. നമ്മുടെ സാധാരണ  'യഥാർത്ഥ ഭക്ഷണം' (Real Food) കഴിച്ചുകൊണ്ടും ജീവിതശൈലിയിൽ നല്ല മാറ്റങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതവും ജോലിയും സഹചര്യങ്ങളും അനുസരിച്ച് ശരിയാക്കുകയാണ് ഇതിനുള്ള ഏക പ്രതിവിധി. അതിന്റെ പേരാണ് ന്യൂട്രിഷൻ. എന്നാൽ നമ്മുടെ നാട്ടിൽ എപ്പോൾ ന്യൂട്രിഷൻ എന്ന് പര്ണജാൽ അത് ചില പൊടികളും, ജ്യൂസുകളും കഴിക്കലാണ്. എങ്ങനെ ആരോഗ്യം വീണ്ടെടുക്കാം  എന്നതാണ് എസ്കാസോയിൽ പഠിപ്പിക്കുന്നത്. കുറുക്കുവഴികളിലൂടെ കുറയുന്ന വണ്ണം, ആ വഴി നിർത്തുമ്പോൾ ഇരട്ടിയായി തിരിച്ചുവരും എന്ന സത്യം നാം തിരിച്ചറിയണം.


  1. പട്ടിണി കിടന്നിട്ടും  വണ്ണം കുറയുന്നില്ല! പിന്നെ ഭക്ഷണം കഴിച്ചാൽ എങ്ങിനെ കുറയും?

"ഞാൻ പട്ടിണി കിടന്നിട്ടും വെയിറ്റ് കുറയുന്നില്ലല്ലോ!" "ഞാൻ പച്ചവെള്ളം കുടിച്ചാലും വണ്ണം കൂടും!"എന്നെല്ലാം പലരും പറയുന്ന കാര്യങ്ങളാണ്.  സ്വന്തം ശരീരത്തിൽ തന്നെ വിശ്വാസം നഷ്ടപെട്ട അവസ്ഥയിലാണ് പലരുന്ന എസ്കാസോയിൽ വരുന്നത്.  ഇവിടെയാണ് എസ്കാസോ  പറയുന്നത്: നിങ്ങൾ ഭക്ഷണം കഴിക്കണം, എല്ലാ ഭക്ഷണവും കഴിക്കാം. നിങ്ങൾ പട്ടിണി കിടക്കുമ്പോൾ ശരീരം 'സർവൈവൽ മോഡിലേക്ക്' (Survival Mode) മാറുകയും കൊഴുപ്പ് വീണ്ടും കൂടാൻ കാരണമാകുകയും ചെയ്യും.


എസ്കാസോയുടെ രീതി അനുസരിച്ച്, പട്ടിണി കിടന്നല്ല 

മറിച്ച് ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിച്ചാണ് വണ്ണം കുറയ്ക്കേണ്ടത്. മെറ്റബോളിസം ശരിയാക്കുകയാണ് ഇവിടെ ചെയ്യുന്നത്.  മെറ്റബോളിസം വർധിപ്പിക്കാൻ 

ഭക്ഷണം മാത്രം ശരിയാക്കിയാൽ പോരാ. ഉറക്കം ശരിയാക്കണം, സ്ട്രെസ് മാനേജ് ചെയ്യണം. അങ്ങിനെ പല പല കാര്യങ്ങളുണ്ട്. ഇതെല്ലാമാണ് ഘട്ടം ഘട്ടമായി എസ്കാസോ ശരിയാക്കി വരുന്നത്. 


  1. എങ്ങിനെയാണ് ഡയറ്റ് ?

എസ്കാസോയിൽ എല്ലാ നോർമൽ ഭക്ഷണങ്ങളും കഴിക്കാം. അതിന് വേണ്ടി ഒരു ഫാൻസി ഫുഡ് പ്രൊഡക്ടുകളും നിങ്ങൾ വാങ്ങിക്കേണ്ട!നിങ്ങൾ എന്താണോ വീട്ടിൽ വയ്ക്കുന്നത് അത് തന്നെയാണ് ഡയറ്റ്!, നിങ്ങൾക്ക് പുറമെനിന്നും കഴിക്കാം. ഇവിടെ ഡയറ്റിന് അളവുകളോ കലോറി നോക്കാലോ ഒന്നുമില്ല! നിങ്ങൾ സമാധാനമായിട്ട് ഭക്ഷണം കഴിക്കൂ. ആദ്യം നിങ്ങളുടെ അവസ്ഥകൾക്കനുസരിച്ച്, Lifestyle Intelligence Mapping, Blood റിപോർട്ടുകൾ എന്നിവയ്ക്കനുസരിച്ചും നിങ്ങളുടെ ജീവിതസാഹചര്യങ്ങൾ, ജോലി സമയങ്ങൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവയ്ക്കനുസരിച്ച് ഭക്ഷണരീതികൾ ആദ്യമൊന്ന് പ്ലാൻ ചെയ്ത modify ചെയ്ത് തരും. നിങ്ങൾ അത് ചെയ്ത് തുടങ്ങുക, അത് ദിവസവും ഞങ്ങൾ മോണിറ്റർ ചെയ്യും, തെറ്റുകൾ ഉണ്ടാകും, ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതെല്ലാം ഘട്ടം ഘട്ടമായി ശരിയാക്കും. നിങ്ങൾ നാളെ എന്ത് കഴിക്കണമെന്നൊന്നും ഞങ്ങൾ പറയുന്നില്ല. നിങ്ങൾ സന്തോഷത്തോടെ കഴിക്കൂ, ഉറങ്ങൂ. നിങ്ങളുടെ പ്ലാൻ നിങ്ങൾ തന്നെ തയ്യാറാക്കാൻ ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടാകും. ഏത് സാഹചര്യത്തിലും എങ്ങിനെ കഴിക്കണമെന്നെല്ലാം നിങ്ങൾ പഠിച്ചെടുക്കും.



ചില പ്രധാന സംശയങ്ങളും വസ്തുതകളും


a. എല്ലാ ടെസ്റ്റും  നോർമലാണ്, വേറെ കുഴപ്പമൊന്നുമില്ല, വയർ മാത്രം കുറച്ചാൽ മതി!

അസുഖങ്ങളെക്കുറിച്ച് ചോദിച്ചാൽ ഭൂരിഭാഗം പേരും പറയും, എനിയ്ക്ക് ഒരു കുഴപ്പവുമില്ല, ബ്ലഡ് ടെസ്റ്റുകൾ കുഴപ്പമില്ല എന്ന് ഡോക്ടർസ് പറഞ്ഞിട്ടുണ്ട്, ചിലതൊക്കെ ബോർഡറിലാണ് എന്നൊക്കെ. ഇവർ തന്നെ പറയും, ക്ഷീണം കൂടുതലാണ്, വണ്ണം കൂടുന്നു, ഉറക്കം കിട്ടുന്നില്ല, വയർ  മാത്രം കൂടുന്നു എന്നെല്ലാം. ഇവിടെ മനസ്സിലാക്കേണ്ട കാര്യം, ടെസ്റ്റുകൾ നോർമൽ എന്ന് പറയുന്നത് പലപ്പോഴും low normal ആയിരിക്കാം, ബോർഡർ ആയിരിക്കാം. ഡോക്ടർമാർക്ക് മരുന്നുകൾ തരാൻ സമയമായിട്ടില്ല എന്നാണർത്ഥം. മരുന്ന് തരണമെങ്കിൽ നിങ്ങൾ രോഗിയാകണം. പക്ഷെ അതിന് മുൻപേ 

ശരീരം നിങ്ങൾക്ക് കാണിച്ച് തരുന്ന ലക്ഷണങ്ങളാണ് വണ്ണം കൂടുന്നതും, വയർ ചാടുന്നതും, ക്ഷീണം കൂടുന്നതും, ഹോർമോണുകളും മറ്റും ബോർഡറിൽ  എത്തുന്നതും. അവിടെ നിങ്ങൾ ശ്രദ്ധിച്ചാൽ രോഗം ആയി മാറുന്നത് തടയാം. രോഗമായാൽ നിങ്ങൾക്ക് മരുന്നുകൾ ആരംഭിക്കാം. അതിന് മുൻപ് തന്നെ  നിങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി തന്ന് നിങ്ങൾ വണ്ണം കൂടുന്നതിന്റെയും, വയർ ചാടുന്നതിന്റെയും കാരണങ്ങൾ കണ്ടുപിടിച്ച്  അതിന് അവശ്യമായ  മാറ്റങ്ങൾ ഭക്ഷണത്തിലും, ജീവിത ശൈലിയിലും വരുത്തി, ദിവസവും അത് 

മോണിറ്റർ ചെയ്ത് പോകുന്നതാണ് എസ്കാസോ പ്രോഗ്രാം. അതായത് രോഗം ആകുന്നതിന് മുൻപും ചികിൽസിക്കാം, രോഗിയായിട്ടും ചികിൽസിക്കാം. രോഗിയായിട്ട് ചികില്സിക്കുമ്പോളും ജീവിതശൈലി മാറ്റിയാൽ അസുഖങ്ങൾ മാറ്റാം. എന്നിട്ടും ജീവിത ഭക്ഷണ ശൈലിയിൽ മാറ്റം വരുത്തുന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ മരുന്നുകളും ചികിത്സയുമായി ജീവിക്കാം. പലരും ചിന്തിക്കുന്നത് ജീവിതശൈലീ  മാറ്റുന്നതിലും എളുപ്പമാണ് രണ്ട് ഗുളിക കഴിക്കുന്നതെന്നാണ്. ഈ മരുന്നുകൾ കഴിച്ച് അസുഖം  മാറുന്നുണ്ടെങ്കിൽ നല്ലതാണ്. എന്നാൽ ജീവിതശൈലി  രോഗങ്ങൾ മരുന്നുകൾ കൊണ്ട് മാറില്ല എന്ന് മനസിലാക്കുക. 


b. സ്കിൻ തൂങ്ങുമോ? കവിളൊട്ടുമോ?  ക്ഷീണം കൂടുമോ?

ക്രാഷ് ഡയറ്റുകൾ ചെയ്യുമ്പോഴും, പട്ടിണി കിടക്കുമ്പോഴും, തല്ക്കാലം ആവശ്യമായ ഭക്ഷണങ്ങള കഴിക്കാതിരിക്കുമ്പോഴുമാണ്  മുഖം വാടുകയും ചർമ്മം തൂങ്ങുകയും ചെയ്യുന്നത്. എന്നാൽ എസ്കാസോയിൽ എല്ലാ ഭക്ഷണങ്ങളും കഴിക്കുന്നതുകൊണ്ടും  ഓരോ ദിവസവും നിങ്ങളുടെ ഭക്ഷണശീലവും ജീവിതശൈലിയും കൃത്യമായി മോണിറ്റർ ചെയ്യുന്നതുകൊണ്ടും ഏതു സംഭവിക്കുകയില്ലെന്ന് മാത്രമല്ല,  ചർമ്മത്തിന്റെ തിളക്കം കൂടുകയും, നിങ്ങളുടെ എനർജി ലെവലുകൾ കൂടുകയും ഉറക്കം കൂടുതൽ മെച്ചപ്പെടുകയും ചെയ്യും. 


c. വണ്ണം കുറയ്ക്കാൻ മെഷീൻ ഉപയോഗിക്കുന്നുണ്ടോ?

ഒരു കാര്യം പ്രധാനമായി മനസ്സിലാക്കേണ്ടത് വണ്ണം കുറയ്ക്കാൻ ലോകത്തിൽ ഒരു മെഷീനുമില്ല എന്നതാണ്. ഒരു സൂത്രപ്പണിയുമില്ല. പലയിടത്തും മെഷീൻ വച്ച് കൊഴുപ്പ് 

ഉരുക്കിക്കളയാം എന്ന വാഗ്ദാനം നൽകാറുണ്ട്. എന്നാൽ അത് സാധ്യമല്ല. എന്നാൽ എസ്കാസോയിൽ ആവശ്യക്കാർക്ക്  ന്യൂറോ - മസ്കുലാർ സ്റ്റിമുലേഷൻസ് ചെയ്യാറുണ്ട്. അത് advanced physiotherapy protocol ആണ്. അത് വണ്ണം കുറയ്ക്കാനോ, വയർ കുറയ്ക്കണോ ഉപയോഗിക്കുന്ന മെഷീൻസ് അല്ല. ആരെങ്കിലും അത് 

പറയുന്നുണ്ടെങ്കിൽ അത് തെറ്റാണ്. അത് ഉപയോഗിക്കുന്നത് വ്യായാമങ്ങൾക്ക് പകരമായിട്ടാണ്. വ്യായാമമാ ചെയ്യാൻ സാധിക്കാത്തവർ, സന്ധി വേദനകൾ ഉള്ളവർ, സ്‌ട്രോക് വന്നവർ, ഡൗൻസ് sydrome പോലുള്ള അസുഖങ്ങൾ ഉള്ളവർ, പറയമായവർ, അമിതമായി വണ്ണമുള്ളവർ, പ്രമേഹ രോഗികൾ,  pcod ഉള്ളവർ, heart faliure വന്നവർ എന്നിവർക്ക് വ്യംങ്ങൾക്ക് പകരമായി, കൃത്യമായ പ്രോട്ടോകോൾ ഉപയോഗിച്ച് ചെയ്യുന്നതാണ് ഇത്. ശരീരത്തിന്റെ അവസ്ഥ  അളക്കാനുള്ള പരിശോധനകൾക്ക് (Body Composition Analysis)  മെഷീനുകൾ കൂടി എസ്കാസോ ഉപയോഗിക്കുന്നു. എന്നാൽ യഥാർത്ഥ മാറ്റം വരുന്നത് നിങ്ങളുടെ ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയുമാണ്.


d. ഇൻസുലിൻ കുറയ്ക്കാൻ പറ്റുമോ?

നിങ്ങൾ പ്രമേഹത്തിന് ഇൻസുലിൻ കുത്തിവയ്പ്പ് തുടങ്ങിയിട്ടുണ്ടെങ്കിൽ, എസ്കാസോ നിങ്ങളുടെ ഭക്ഷണശീലങ്ങൾ കൃത്യമായി മോണിറ്റർ ചെയ്യണം. ഭക്ഷണം കഴിക്കുന്ന സമയങ്ങൾ, ഭക്ഷണത്തിന്റെ കോമ്പിനേഷൻ, ഉറക്കം , സ്ട്രെസ് കുറയുന്നത് ഇവയെല്ലാം പ്രധാനമാണ്. ഇതിലെല്ലാം മാറ്റങ്ങൾ വന്നാൽ നിങ്ങളുടെ ഷുഗർ ലെവലുകൾ നോർമലിലേയ്ക്ക് വന്ന് തുടങ്ങുകയും അതിനനുസരിച്ച് ഡോക്ടർസ് ഇൻസുലിൻ അളവുകൾ കുറച്ച് കൊണ്ടുവരികയും ചെയ്യും. ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങൾക്ക് പ്രമേഹം ആകുന്നതിന് മുൻപ് നിങ്ങളുടെ ജീവിതശൈലിയിലെ ചില പ്രശ്നങ്ങൾ മൂലം ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന, പ്രവർത്തിക്കുന്ന ഇൻസുലിൻ താളം തെറ്റി. അതിന്റെ ആദ്യ ലക്ഷണങ്ങളായ വണ്ണം കൂടുന്നതും, അല്ലെങ്കിൽ വയർ മാത്രം കൂടുന്നതും അവഗണിച്ചു. പിന്നീട് അത് പ്രീ-ഡയബെറ്റിസ് ആയി, അപ്പോഴും ശ്രദ്ധിച്ചില്ല. അങ്ങിനെ പൂർണമായും പ്രമേഹ രോഗിയായി. അപ്പോൾ മരുന്ന് തുടങ്ങി, അപ്പോഴും ജീവിതശൈലിയിൽ മാറ്റം വരുത്താൻ തയ്യാറായില്ല. പ്രമേഹം കൂടി, ഡോക്ടർ മരുന്ന് കൂട്ടി, പിന്നീട് ഇൻസുലിൻ ആക്കി തന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ കാഴ്ച്ച, കിഡ്നി, പേശികൾ, നാഡികൾ, രക്തക്കുഴലുകൾ, ഹൃദയം എന്നിവയെ ബാധിക്കും. അപ്പോഴും ജീവിതത്തിലെ തിരക്കുകളും ഭക്ഷണം കഴിക്കാൻ നേരമില്ലാത്തതും കാരണം അതിനുള്ള ചികിത്സകളും ആരംഭിക്കും. തുടക്കത്തിൽ ഒന്ന് മനസ്സുവെച്ചാൽ മാറാവുന്ന അസുഖങ്ങളാണ്, പലരും മാരകമായ പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നത്.


  1. പ്രത്യേക ശാരീരിക അവസ്ഥകളും എസ്കാസോയും

പലർക്കും പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. അവരെ സംബന്ധിച്ചിടത്തോളം എസ്കാസോ എങ്ങനെയാണ് പരിഹാരമാകുന്നത് എന്ന് നോക്കാം.


സ്ത്രീകളുടെ പ്രശ്നങ്ങൾ:

PCOD, യൂട്രസ് നീക്കം ചെയ്ത ശേഷമുള്ള അമിതഭാരം, peri-menopause, post-menopause പ്രശ്നങ്ങൾ എന്നിവ  സർവ്വസാധാരണമാണ്. ഇതിനെല്ലാം എന്തെല്ലാം ചികിത്സകൾ നിങ്ങൾ ചെയ്യുണ്ടെങ്കിലും കൂടെ ഭക്ഷണക്രമവും ജീവിതശൈലിയും കൃത്യമായി മോണിറ്റർ ചെയ്ത മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഇത്തരം  ഹോർമോൺ  വ്യതിയാനങ്ങളെ ശാസ്ത്രീയമായ ഭക്ഷണക്രമത്തിലൂടെയും ഇൻസുലിൻ റെസിസ്റ്റൻസ് മാറ്റുന്നതിലൂടെയും പരിഹരിക്കാൻ എസ്കാസോ സഹായിക്കുന്നു.


ഫാറ്റി ലിവറും ഡയബറ്റിസും:

ഇൻസുലിൻ ലെവലുകൾ നിയന്ത്രിക്കുന്നതിലൂടെ തുടക്കത്തിലുള്ള ഫാറ്റി ലിവർ മാറ്റാനും, പ്രമേഹ രോഗികൾക്ക് ഇൻസുലിൻ/മരുന്നുകൾ ഡോക്ടറുടെ 

നിർദ്ദേശപ്രകാരം കുറച്ചുകൊണ്ടുവരാനും സാധിക്കും. പ്രീ-ഡയബെറ്റിസ്  സമയത്താണെങ്കിൽ ഡയബെറ്റിസ് ആകാതെ നോക്കാനും എസ്കാസോ സഹായിക്കുന്നു. 


മുലയൂട്ടുന്ന അമ്മമാരും ഗർഭിണികളും:

കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ പോഷകങ്ങൾ ഉറപ്പുവരുത്തിക്കൊണ്ട് തന്നെ ശരീരഭാരം ക്രമീകരിക്കാനും, മെറ്റബോളിസം മെച്ചപ്പെടുത്താനും സഹായിക്കുന്ന സുരക്ഷിതമായ പ്രോഗ്രാമാണ് GDDiET®.


ഓട്ടിസം -  Down Syndrome  ബാധിച്ച കുട്ടികൾ:

കുട്ടികളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ അവരുടെ പെരുമാറ്റത്തിലും ആരോഗ്യത്തിലും പോസിറ്റീവായ മാറ്റങ്ങൾ വരുത്താൻ സാധിക്കും.

"ഓരോ ശരീരവും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പരിഹാരവും വ്യക്തിഗതമായിരിക്കണം."


  1. വ്യായാമം വേണോ? വയർ മാത്രം കുറയ്ക്കാൻ പറ്റുമോ?

വ്യായാമങ്ങൾ ആവശ്യമാണ്. എന്നാൽ ജിമ്മിൽ പോയി മണിക്കൂറുകളോളം വിയർപ്പൊഴുക്കിയാലേ വണ്ണം കുറയൂ എന്ന ധാരണ തെറ്റാണ്. ഇനി കൂടുതൽ ഭാരമുള്ളവർക്കും, ചലനശേഷി കുറഞ്ഞവർക്കും, സന്ധിവേദനകൾ ഉള്ളവർക്കും ഏതെല്ലാം ചെയ്യാൻ സാധിക്കുമോ? എന്താണ് ഫിസിക്കൽ ഫിറ്റ്നസ്, എന്താണ് മെറ്റബോളിക് ഫിറ്റ്നസ് എന്ന് മനസ്സിലാക്കാത്തത് കൊണ്ടാണിത്. നല്ല പേശികൾ ഉള്ളവരും ജിമ്മിൽ പോകുന്നവർക്കും ഡയബെറ്റീസും, ഫാറ്റി ലിവറും ബിപി കൂടുതലും വരുന്നതിന്റെ കാരണവുമിതാണ്. വ്യായാമങ്ങൾ ശരിക്ക് നടക്കുന്നുണ്ട്. എന്നാൽ ജീവിതശൈലിയും ഭക്ഷണശീലവും ഉറക്കവുമെല്ലാം മോശമാണെങ്കിൽ ഈ ചെയ്യുന്ന വ്യായാമണങ്ങൾ കൊണ്ട് എന്ത് കാര്യം? ഇനി എസ്കാസോയിൽ ഫിസിയോതെറാപ്പി അധിഷ്ഠിതമായ 'Joint-safe' ചലനങ്ങളാണ് നിർദ്ദേശിക്കുന്നത്. സ്ട്രോക്ക് വന്ന രോഗികൾക്ക് പോലും അവരുടെ പരിമിതികൾക്കുള്ളിൽ നിന്ന് ചെയ്യാവുന്ന വ്യായാമങ്ങൾ ഇവിടെ നിർദ്ദേശിക്കുന്നു.


"വയർ മാത്രം കുറയ്ക്കാൻ പറ്റുമോ?" എന്നത് ഒരു സ്ഥിരം ചോദ്യമാണ്. ശാസ്ത്രീയമായി പറഞ്ഞാൽ ശരീരത്തിലെ ആകെ കൊഴുപ്പ് കുറയുമ്പോൾ എല്ലാ ഭാഗത്തെയും കൊഴുപ്പും കുറയും. വയറിന് അകത്തുള്ള അപകടകരമായ കൊഴുപ്പിനെ (Visceral Fat) കുറയ്ക്കുക എന്നതാണ് പ്രധാനം. അതാണ് അപകടകരമായ കൊഴുപ്പും, അതാണ് അസുഖങ്ങൾ ഉണ്ടാക്കുന്നതും. അത് ശരിയാക്കുന്ന തരത്തിലാണ് എസ്കാസോയുടെ പ്രോഗ്രാമുകൾ. അതിന് മെറ്റബോളിക് ഹെൽത്ത് പെർഫെക്റ്റ് ആകണം.


  1. ഓൺലൈൻ പ്രോഗ്രാമും ദൂരപരിധിയും

നിങ്ങൾ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും എസ്കാസോയുടെ പ്രോഗ്രാം ചെയ്യാവുന്നതാണ്. കിലോമീറ്ററുകൾ യാത്ര ചെയ്ത് ക്ലിനിക്കിൽ വന്ന് താമസിക്കേണ്ട ആവശ്യമില്ല. ഓൺലൈൻ കൺസൾട്ടേഷനിലൂടെയും കൃത്യമായ മോണിറ്ററിംഗിലൂടെയും നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ഭാരം കുറയ്ക്കാം. നിങ്ങൾക്ക് സാധ്യമായ വ്യായാമങ്ങൾ, പറ്റുന്ന വ്യായാമങ്ങൾ മാത്രമേ ചെയ്യേണ്ടതുള്ളൂ. അതും നിങ്ങൾക്ക് സാധിക്കുന്ന പോലെ മാത്രം. ക്ലിനിക്കിൽ വന്ന് ചെയ്യാൻ സാധിക്കുമെങ്കിൽ വ്യായാമങ്ങൾക്ക് പകരമായി advanced physiotherapy protocol ചെയ്യാം. പക്ഷെ നിർബന്ധമില്ല.


  1. എത്ര ദിവസം കൊണ്ട് കുറയും? ബ്ലഡ് ടെസ്റ്റ് വേണോ?

വണ്ണം കുറയുക എന്നത് ഒരു മത്സരമല്ല. ഓരോ വ്യക്തിയുടെയും അസുഖങ്ങൾ, മെറ്റബോളിക് ഏജ്, ആരോഗ്യസ്ഥിതി (cellular health - phase angle) എന്നിവ അനുസരിച്ച്  വണ്ണം കുറയുന്ന സമയങ്ങൾക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. എന്നാൽ വണ്ണം കുറയാത്ത ശരീരമില്ല. വണ്ണം കൂടിയ കൃത്യമായ കാരണങ്ങൾ മനസ്സിലാക്കി, ആവശ്യമായ മാറ്റങ്ങൾക്ക് നിങ്ങൾ 

തയ്യാറാണെങ്കിൽ എല്ലാം ശരിയാക്കും. അതില്ലാതെ 10 ദിവസം കൊണ്ട് 5 കിലോ, ഒരു മാസം കൊണ്ട് 10 കിലോ എന്നൊക്കെയുള്ള മാജിക്ക് പ്രോഗ്രാമുകൾ എസ്കാസോയിലില്ല. ഇതിന് സമയമെടുക്കും. നിങ്ങളുടെ ഭക്ഷ്യശീലങ്ങളിലും ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്താൻ തന്നെ ഏകദേശം ഒരു മാസം മുതൽ രണ്ട് മാസം സമയം എടുക്കാം. ഏതൊരു habit - ശീലമായി മാറാൻ മൂന്ന് മാസമെങ്കിലും  സമയമെടുക്കാം.  നിങ്ങളുടെ രക്തപരിശോധനകൾ വീണ്ടും ചെയ്യുന്നത് 3 മാസം കഴിഞ്ഞിട്ടാണ്. 


ശരീരത്തിനകത്ത് നടക്കുന്നത് എന്താണെന്ന് അറിയാൻ ബ്ലഡ് ടെസ്റ്റ് അത്യാവശ്യമാണ്. ഷുഗർ, കൊഴുപ്പ്, ഇൻസുലിൻ റെസിസ്റ്റൻസ് തുടങ്ങിയവ പരിശോധിച്ച ശേഷം മാത്രമേ ശാസ്ത്രീയമായ ഒരു പ്ലാൻ തയ്യാറാക്കാൻ സാധിക്കൂ.


  1. Age Limit ഉണ്ടോ?

എസ്കാസോ പ്രോഗ്രാമിന് പ്രായ പരിധികൾ ഇല്ല. ആരോഗ്യം ഏത് പ്രായത്തിലും ആവശ്യമാണ്. നിലവിൽ എസ്കാസോയിൽ 5 വയസ്സുള്ള കുട്ടികൾ മുതൽ 87 വയസ്സ് പ്രായമായവർ വരെ പ്രോഗ്രാം ചെയ്യുന്നുണ്ട്. എസ്കാസോ പ്രോഗ്രാം ചെയ്യുന്നവരോട് ഞങ്ങൾ പറയുന്നത്, നിങ്ങൾ നിങ്ങളുടെ വീട്ടിലും മാറ്റം വരുത്തണം. കാരണം ഇത് വണ്ണം കുറയ്ക്കുന്ന പ്രോഗ്രാമോ ഡയറ്റോ അല്ല! ആരോഗ്യം മെച്ചപ്പെടുത്താനുള്ള, മെറ്റബോളിക് ഹെൽത്ത് മെച്ചപ്പെടുത്താനുള്ള, ഏത് പ്രായത്തിലും ഏത് അവസ്ഥയിലും,ഏത് രോഗാവസ്ഥയിലും, വണ്ണമുള്ളവർക്കും, വണ്ണമില്ലാത്തവർക്കും, ചെയ്യാവുന്ന പ്രോഗ്രാമാണ്.


  1. വണ്ണം കുറയ്ക്കാൻ എത്രയാകും ?

എസ്കാസോയിൽ readymade  പ്രോഗ്രാമുകളോ, ഡയറ്റുകളോ, ചാർട്ടുകളോ ഇല്ല. ആദ്യം ഒരു വ്യക്തി Health Intelligence Session ന് Book ചെയ്ത് വരണം. Lifestyle Intelligence  Mapping  നടത്തുന്നതിനായി  ഒരു ഫോം ഫിൽ ചെയ്യണം. അതിന് ശേഷം  വ്യക്തികളുടെ മെഡിക്കൽ ബോഡി കോമ്പോസിഷൻ എടുക്കണം. അതിലെ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ആവശ്യമായ ബ്ലഡ് ടെസ്റ്റുകൾ നിർദ്ദേശിക്കും. നിങ്ങളുമായി ഏകദേശം 45 മിനിറ്റ് മുതൽ 60 മിനിറ്റ് വരെ സംസാരിച്ച് നിങ്ങൾക്ക് ആവശ്യമായ പാക്കേജുകളും അതിന്റെ ചാർജുകളും നിർദ്ദേശിക്കും. ഇത്രയും  കാര്യങ്ങൾക്ക് 1000 രൂപയാണ് ചാർജ്. ഇതെല്ലാം  മനസ്സിലാക്കി ഈ Metabolic Reset Program ൽ ചേരണമോ എന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്. ഓൺലൈൻ ആയും ഈ session ചെയ്യാവുന്നതാണ്. ചിന്തിക്കേണ്ടത്, ഈ രീതിയിൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തിയില്ലെങ്കിൽ 

എത്രയാകും എന്നതാണ്? Choose Our Scientific Weight Loss and Metabolic Correction Program in Kerala Over Quick Fixes


ഒരു പുതിയ തുടക്കം

Why Choose Our Scientific Weight Loss and Metabolic Correction Program in Kerala Over Quick Fixes?

Escaso Metabolic Health Centre. Thrissur. Kochi. Palakkad
Escaso Metabolic Health Centre. Thrissur. Kochi. Palakkad

ഇന്നത്തെ കാലത്ത് പരസ്യങ്ങളിൽ കാണുന്ന കുറുക്കുവഴികളിൽ വീഴാതിരിക്കുക. മരുന്നുകളും ഇൻജെക്ഷൻസും  ജ്യൂസുകളും ഷേക്കുകളും  പട്ടിണിയും ഇല്ലാതെ, നമ്മുടെ സാധാരണ വീടുകളിൽവയ്ക്കുന്ന ഭക്ഷണം കഴിച്ച്,നന്നായി ഉറങ്ങി, നല്ല റസ്റ്റ് കൊടുത്ത്, ശരീരത്തെ  സ്നേഹിച്ചുകൊണ്ട് ആരോഗ്യം മെച്ചപ്പെടുത്തുക. നിങ്ങളുടെ വണ്ണവും കുറഞ്ഞുതുടങ്ങും. അതാണ് കഴിഞ്ഞ 

25 വർഷത്തിലധികമായി എസ്കാസോ മുന്നോട്ടുവെക്കുന്ന വഴി.


നിങ്ങളുടെ ശരീരത്തിന് എന്താണ് വേണ്ടതെന്ന് തിരിച്ചറിയുക. ശരിയായ മെറ്റബോളിക് കറക്ഷനിലൂടെ 

പുതിയൊരു ജീവിതം ആരംഭിക്കുക.


കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും:

സന്ദർശിക്കുക: www.escaso.in

വിളിക്കുക: 8089009009


നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും  ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് എസ്കാസോയിലൂടെ തുടങ്ങാം.


ഗ്രിന്റോ ഡേവി ചിറകേക്കാരൻ 

മെറ്റബോളിക് ഫിസിയോതെറാപിസ്റ്റ്

ക്ലിനിക്കൽ നുട്രീഷനിസ്റ്

ഹെൽത്ത് & വെൽനെസ്സ് കോച്ച്

Founder: ESCASO® GDDiET® 

Comments


Post: Blog2_Post
bottom of page