ഭാരം കുറക്കാൻ ശ്രമിക്കുന്ന പലരും എന്നോട് ചോദിക്കുന്ന വളരെ സാധാരണയായ ചോദ്യമാണ് അവധിക്കാലയാത്രകളിൽ അല്ലെങ്കിൽ പാർട്ടികൾക്ക് പോകുമ്പോൾ എങ്ങിനെ എന്റെ ഡയറ്റ് നോക്കും? ഞാൻ ഈ പ്രോഗ്രാം ചെയുമ്പോൾ വളരെ ഭംഗിയായി സമയത്തിന് ഭക്ഷണം കഴിക്കുണ്ട്, പക്ഷെ യാത്രപോകുമ്പോൾ അല്ലെങ്കിൽ തിരക്കുകൾ വരുമ്പോൾ ഡയറ്റ് നോക്കാൻ പറ്റില്ലാ എന്ന്. അല്ലെങ്കിൽ തിരക്കുകൾകഴിഞ്ഞു ഡയറ്റ് നോക്കാം എന്ന്. കുറച്ചു ദിവസത്തേക്കു ശ്രദ്ധിക്കേണ്ട കാര്യമല്ല ഡയറ്റ്. അമിതഭാരം കുറക്കാൻ കുറച്ചു ദിവസത്തേക്ക് കഷ്ടപ്പെട്ട് ചെയ്യേണ്ടകാര്യവുമല്ല. ഏതു തിരക്കിലും യാത്രകളിലും സമയത്തിന് ഭക്ഷണം നല്ല ഭക്ഷണം എന്നത് ഒരു ശീലമാക്കണം. ഡയറ്റ് എന്ന്പറയുന്നത് ഒരു ജീവിതശൈലി ആണ്. അത് നമ്മുടെ ആരോഗ്യത്തിന് വേണ്ടി അസുഖങ്ങൾ വരാതിരിക്കുന്നതിനു വേണ്ടി നമ്മുടെ പ്രൊഡക്ടിവിറ്റികൂട്ടുന്നതിന് വേണ്ടി ചെയ്യേണ്ട കാര്യമാണ്. അതിന്റെ കൂടെ നടക്കുന്ന ഒരു സൈഡ് എഫ്ഫക്റ്റ് ആണ് ഭാരംകുറയുക എന്നത്.
top of page
bottom of page