Blog

Nov 28-2017

Why You are Not Losing Weight

എന്ത് കൊണ്ടാണ് ഞാൻ ഭാരം കുറയാത്തത് ?

 

ഞാൻ ആദ്യം 10 കിലോ കുറഞ്ഞു. പിന്നീട് എത്ര ഡയറ്റ് നോക്കിയാലും വ്യായാമങ്ങൾ ചെയ്താലും കുറയുന്നില്ല. എന്താണ് ഇതിനു കാരണം ?

വളരെ സാധാരണായി കണ്ടു വരുന്ന ഒരു പ്രശ്നമാണിത്. weight loss plateau എന്ന് ഇതിനെ പലരും വിളിക്കുന്നു. ഇതിന്റെ പ്രധാനകാരണങ്ങൾ നമുക്കൊന്ന് പരിശോധിക്കാം.

 

1 . ഭക്ഷണങ്ങളിലെ പോഷകങ്ങളുടെ കുറവ് അല്ലെങ്കിൽ അസുന്തലിതാവസ്ഥ.

പഠനങ്ങൾ കാണിക്കുന്നത് നമ്മുടെ ഇന്നത്തെ ഭക്ഷണരീതികളിൽ ആവശ്യമായ പോഷകങ്ങൾ ശരീരത്തിൽ ലഭിക്കുന്നില്ല എന്നതാണ്. പ്രതേകിച്ച് മഗ്നീഷ്യം, വിറ്റമിൻ A , C , E എന്നിവ. അതുപോലെതന്നെ വിറ്റമിൻ D യുടെ കുറവും എപ്പോൾ വളരെ സാധാരണയാണ്. 10 9 പേർക്കും ഒമേഗഫാറ്റിആസിഡുകൾ കുറവാണെന്നു ചില പഠനങ്ങൾ പറയുന്നു. ഇതെല്ലാം ശരീരത്തിന്റെ പ്രവർത്തനങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ അളവുകൾ, ഉപാപചയം (metabolism) എന്നിവ നിയന്ത്രിക്കുന്ന ഘടകങ്ങൾ. ഇത്തരം പോഷകങ്ങൾ കുറയുന്നത് അമിതവണ്ണത്തിനു രോഗാവസ്ഥക്കും കാരണമാകുന്നു. അതുകൊണ്ടുതന്നെ അമിതവണമെന്ന് പറയുന്നത് പോഷകാഹാരങ്ങളുടെ കുറവാണ്‌.

 

നമ്മൾ ആവശ്യത്തിനുള്ള നല്ല ഭക്ഷണങ്ങൾ പോഷകസമൃധമായ ഭക്ഷണങ്ങൾ കഴിക്കുന്നില്ല എന്നതാണ് ചുരുക്കം.

 

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ കലോറി കൂടുതൽ ഉള്ളതുകൊണ്ട് മാത്രം പോഷകങ്ങൾ ഉണ്ടാകണം എന്നില്ല. പ്രതേകിച്ച് ജങ്ക് ഫുഡുകൾ, ഫാസ്റ്റ് ഫുഡുകൾ, കൂടുതൽ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ, കൂടുതൽ സംസാരിച്ചെടുത്ത പൊടികൾ, മൈദാ പോലുള്ളവ, ജ്യൂസുകൾ, എന്നിവ. ഇവയെല്ലാം കലോറികൂടുതൽ ആണെങ്കിലും, പോഷകാംശങ്ങൾ, നാരുകൾ എന്നിവ  ഇല്ല എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ശരീരം നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുകയില്ല എന്ന് മനസിലാക്കുക. എന്ന് മാത്രമല്ല , ഇത്തരം ഭക്ഷണങ്ങൾ കൂടുതൽ ഭക്ഷണങ്ങൾ നമ്മെ കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു

 

എസ്കസോയിൽ ഞങ്ങൾ നിങ്ങളെ ഭക്ഷണത്തിന്റെ പ്രാധന്യവും ആവശ്യകതയും പഠിപ്പിക്കുന്നു. ഏതെല്ലാമാണ് നല്ല ഭക്ഷണങ്ങൾ ഏതെല്ലാം മോശം ഭക്ഷണങ്ങൾ എന്നിവയും ഏതെല്ലാം ഭക്ഷണമാണ് തമ്മിൽ ചേരേണ്ടത്എന്നും ഞങ്ങൾ മനസിലാക്കി തരുന്നു. ഭക്ഷണമാണ് ലോകത്തിലെ ഏറ്റവും നല്ല മരുന്ന് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.

 

2 . നമ്മുടെ അന്നപഥത്തിലെയും ആമാശയത്തിലെയും നല്ല ജീവനുകൾ (Bacteria)

നമ്മുടെ അന്നപഥത്തിൽ 1000 അധികം വർഗത്തിൽപ്പെട്ട കൊടികണക്കിനു ജീവാണുക്കൾ വസിക്കുന്നു. ശരീരത്തിലെ ഒരു അത്ഭുതപ്രതിഭാസമാണ് ആവാസവ്യവസ്ഥ. നമ്മുടെ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ വരെ നിയത്രിക്കുന്നതിൽ ഇവ വലിയ പങ്ക് വഹിക്കുന്നു. നമ്മുടെ ശരീരഭാരവും ഉപാപചയവും വരെ ഇവ സ്വാധീനിക്കുന്നു. ചില ജീവനുകൾ ഭക്ഷണത്തിൽ നിന്നും കൂടുതൽ ഊർജം ആഗിരണം ചെയ്യുന്നു, അങ്ങിനെ ശരീരഭാരം കൂടുന്നു. എന്നാൽ ചിലതു കുറച്ചുമാത്രം ഊർജം ആഗിരണം ചെയ്യുന്നു. ശരീരഭാരം കുറയുകയും ചെയ്യുന്നു. ചില ജീവവാണുക്കൾ ഇൻസുലിൻ പ്രതിരോധം കൂട്ടുന്നു. പലവിധ ജീവിത ശൈലീ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. വിഷാദരോഗങ്ങൾ, സ്ട്രെസ് , ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നിവക്കും പ്രധാന കാരണമായി പറയുന്നത് ആവാസവ്യവസ്ഥയുടെ താളം തെറ്റാണ്. അതുകൊണ്ടുതന്നെ നമ്മുടെ അന്നപഥത്തിലെയും ആമാശയത്തിലെയും നല്ല ജീവാണുക്കളെ നിലനിർത്തുകയും മോശമായവയെ പുറംതള്ളേണ്ടതുമാണ്. അതിനായി താഴെ പറയുന്ന കാര്യങ്ങൾ വളരെ ലളിതമായി നമുക്ക് ചെയ്യാം.

 

- ധാരാളം ഇലക്കറികൾ, നട്ട്സ്‌ വിത്തുകൾ എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപെടുത്തുക. ഇളകാരികളിലെയും ന്റ്‌സിലെയും ഫൈബർ നല്ല ജീവാണുക്കളുടെ ഭക്ഷണമാണ്

 

- നല്ല കൊഴുപ്പുകൾ ( ഒമേഗ 3 ഫാറ്റി ആസിഡുകൾ, മത്സ്യം,വെളിച്ചെണ്ണ, ഒലിവ് ഓയിൽ, നട്സ് , സീഡ്‌സ്, ബട്ടർ, നെയ് ) എന്നിവയിലെല്ലാം നല്ല ഫാറ്റുകൾ അടങ്ങിയിരിക്കുന്നു.   

 

- തേങ്ങാ, തേങ്ങാപാൽ, വെളിച്ചെണ്ണ എന്നിവ ധാരാളമായി ഉപയോഗിക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ് (MCT) നല്ല ബാക്റ്റീരിയകളെ സഹായിക്കുന്നു, ഒപ്പം ശരീരഭാരം കുറക്കുന്നു.

 

- മോശം കൊഴുപ്പുകൾ പൂർണമായും ഒഴിവാക്കുക, വെജിറ്റബൾ ഓയിലുകൾ, ഹൈഡ്രോജിനേറ്റഡ് ഓയിലുകൾ, ഹൈ റിഫൈൻഡ് ഓയിലുകൾ എന്നിവ.

 

- പുളിപ്പിച്ച ഭക്ഷണങ്ങൾ (fermented foods ) - തൈര്, മോര്, ഉപ്പിലിട്ടവ എന്നിവ. ഇവ നല്ല ജീവാണുക്കൾ വർധിക്കാൻ സഹായിക്കുന്നു.

 

- മോശം ഭക്ഷണങ്ങൾ, പാക്കറ്റ് ഫുഡുകൾ, ജങ്ക് ഫുഡുകൾ, ധാരാളം പഞ്ചസാര അടങ്ങിയ, കൃത്രിമ ഭക്ഷണങ്ങൾ, രാസവസ്തുക്കൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ തീർത്തും ഒഴിവാക്കണം 

 

3 . പരിസ്ഥിതിയിലെ വിഷാംശങ്ങൾ 

നമുക്ക് ചുറ്റുപാടുമുള്ള പല മാലിന്യങ്ങളും, നമ്മുടെ ശരീരത്തെ ദോഷകരമായി ബാധിക്കുന്നതായി പാദനനാണ് കാണിക്കുന്നു.പ്ലാസ്റ്റിക്കുകൾ, കീടനാശിനികൾ, മെർക്കുറി. സിങ്ക്, ലെഡ്,ആർസെനിക് , എണ്ണിയവ നമ്മുടെ ഉപാപചയ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. സാരരീരഭാരം കൂടുന്നതിന് കാരണമാകുന്നു. ഇത്തരം ശരീരഭാരം കൂട്ടുന്ന വിഷയങ്ങളെ ഒബെസോജിനിക് (Obesogenic ) എന്ന് പറയുന്നു. ഇത്തരം വിഷാംശങ്ങൾ ഒഴിവാക്കുന്നതിന് താഴെ പറയുന്നവ ശ്രദ്ധിക്കാം.

 

- സാധ്യമെങ്കിൽ ഓർഗാനിക് ഭക്ഷണങ്ങൾ കഴിക്കുക 

- മെർക്കുറി അടങ്ങിയ മത്സ്യം ഒഴിവാക്കുക. പ്രതേകിച്ചും വലിയ മൽസ്യങ്ങൾ.

- കുടിവെള്ളം ഫിൽറ്റർചെയ്തു മാത്രം ഉപയോഗിക്കുക, റിവേഴ്‌സ് ഓസ്മോസിസ് (RO) ഫിൽറ്ററുകൾ ഉണ്ടെങ്കിൽ നല്ലത് 

- 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

- ധാരാളം ഇലക്കറികൾ കഴിക്കുക. പ്രതേകിച്

Our
Advantages

  • Completely personalised & customised to patient’s time & professional constraints
  • No pills, no supplements, no heavy exercise & no diet restrictions
  • Well structured packages ensure better results and target accomplishment
  • Clientele among the most well-known film & public personalities
  • Uses most advanced & acknowledged machines that give great results
  • Every centre operates according to an SOP, developed after years of R & D and expert supervision

Newsletter Subscription

Disclaimer: Escaso Offers a well researched and documented Physiotherapy, Overweight and Obesity management programs carried out under the supervision of expert medical doctors, physiotherapists, clinical nutritionists and trained practitioners.This is not a regular beauty therapy, or fitness regime, as offered by most beauty parlour, gyms,and SPAs. Do not copy or apply any of the derived information on self or anyone else as it may lead to injuries or physical damage.