Blog

Jan 05-2017

TRUST YOUR BODY

വണ്ണം കുറക്കാൻ എന്തെങ്കിലും ചെയ്യുന്നുണ്ടോ, ഇനിയും കുറക്കണ്ട, നീ മറ്റുള്ളവരുടെ കുറച്ചു കുറച്ചു നീയും കുറയുകയാണല്ലോ, പട്ടിണി കിടക്കുവാനോ, ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ ? എവിടെ പോയാലും ഞാൻ സ്ഥിരം കേൾക്കുന്ന ചോദ്യങ്ങൾ ആണിത്. ചിലപ്പോൾ വളരെ രസകരമായി തോന്നാറുണ്ട് ഈ ചോദ്യങ്ങൾ. ഞാൻ  പറയും ഞാൻ നന്നായി ഭക്ഷണം കഴിക്കുന്നു. അതാണ് വണ്ണം കുറയുന്നതിന്റെ കാരണം.ആരും വിശ്വസിക്കാറില്ല. നന്നായി കഴിക്കുന്നു എന്ന് പറഞ്ഞാൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നു എന്നാണ്. ഭൂരിഭാഗം പേരും വണ്ണം കുറയാൻ ശ്രമിച്ചിട്ടും കുറയാത്തതിന്റെയും, അല്പം കുറഞ്ഞാൽ വീണ്ടും  തിരിച്ചു വരുന്നതിന്റെയും  കാരണം അവർ വണ്ണം കുറയാൻ , വെയിങ് സ്കെലിലെ അക്കങ്ങളിൽ മാത്രം മാറ്റം വരാൻ  ശ്രമിക്കുന്നത് കൊണ്ടാണ്. 

 

ഞാൻ ഏകദേശം നല്ല വണ്ണമുള്ള ഒരാളായിരുന്നു. 98 കിലോയോക്കെ ഒരു 28 - 30 വയസിൽ എനിക്കുണ്ടായിരുന്നു.എന്നാൽ വണ്ണം കുറക്കാൻ ഞാൻ ചെയ്ത കാര്യം വണ്ണം എങ്ങിനെ വക്കുന്നു എന്ന് മനസിലാക്കുകയാണ്. ഭക്ഷണം കഴിച്ചിട്ടാണോ വണ്ണം വക്കുന്നത്? ഒരു പരിധി വരെ ശരിയാണ്. എന്നാൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നവർ വണ്ണം വയ്കുന്നില്ലല്ലോ. ആക്ടിവിറ്റി കുറയുന്നതുകൊണ്ടാണോ വണ്ണം കൂടുന്നത് ? അപ്പൊ പിന്നെ രാവിലെ മുതൽ പണിയെടുക്കുന്നവർക്കും വണ്ണമില്ലേ? അപ്പൊ ആക്ടിവിറ്റി കുറവ് എന്ന്  പറയാൻ പറ്റില്ല. അപ്പോൾ പിന്നെ ഭക്ഷണം തന്നെ കാരണം. 

 

പ്രധാനമായും മൂന്ന്  കാരണങ്ങൾ ആണ് ഞാൻ എന്റെ അനുഭവത്തിൽ നിന്ന് മനസിലാക്കിയത്. 

1 . സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക 

2 . ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുക 

3 . നല്ല ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. 

 

എല്ലാം കഴിക്കാതിരിക്കലാണ് . അപ്പോൾ അതാണ് കാരണം. അത് ശരിയാകാതെ മൂന്നും നാലും മണിക്കൂർ ഓടിയിട്ടു കാര്യമില്ല. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരങ്ങൾ നമ്മുടെ ശരീരത്തിന് നല്കാൻ നമുക്ക് സാധിക്കണം. അവിടെ അമിതവണ്ണം തന്നെ കുറയുന്നത്  കാണാം. അല്ലാതെ ഓടിയാലും ചാടിയാലും ഭാരം പൊന്തിച്ചാലും മാത്രമേ വണ്ണം കുറയുകയുള്ളു എങ്കിൽ, വളരെ പ്രായം കൂടിയവർ, ശക്തമായ മുട്ടുവേദനയുള്ളവർ, സർജറി കഴിഞ്ഞു കിടക്കുന്നവർ, വളരെ ഭാരം കൂടുതലുള്ളവർ , നടുവേദനയുള്ളവർ, എങ്ങിനെ ഭാരം കുറയ്ക്കും? എല്ലാ ഡോക്ടർമാരും അവരോടു പറയുന്നത് ഭാരം കുറഞ്ഞാൽ മാത്രമേ അസുഖങ്ങൾ മാറുകയുള്ളൂ എന്നാണ്. 

അവിടെയാണ് 80 ശതമാനം ഭക്ഷണം 20 ശതമാനം ആക്ടിവിറ്റി എന്ന മാജിക്കൽ ഫോർമുലയുടെ  പ്രാധാന്യം. അതിനേക്കാൾ പ്രധാനമാണ് നമ്മുടെ മനസികാവസഥ ,സ്ട്രെസ് , വിഷാദരോഗങ്ങൾ, പലവിധത്തിലുള്ള വിറ്റാമിൻസിന്റെ കുറവുകൾ, നമ്മുടെ ഭക്ഷണത്തിൽ  നിന്നും വരുന്ന വിഷാംശങ്ങൾ , കെമിക്കൽസ്, നമ്മൾ കുടിക്കുന്ന വെള്ളം , ഉറക്കം . അതായതു ഭക്ഷണവും ആക്ടിവിറ്റിയും ശരിയാക്കിയത് പോലും ബാക്കിയുള്ള കാര്യങ്ങളും നമ്മുടെ ഭാരം കൂട്ടുന്നു. അപ്പോൾ ജീവിതശൈലിയിൽ കാതലായ മാറ്റങ്ങൾ കൂടിയുണ്ടെങ്കിൽ മാത്രമേ ഇതിനുത്തരമുള്ളു. 

 

ഒരു കാര്യം വ്യക്തമായി മനസിലാക്കുക. ശരീരത്തിനറിയാം എങ്ങിനെ കുറക്കാം എങ്ങിനെ ഭാരം കൂട്ടാം. അതിനുള്ള അന്തരീക്ഷം നമ്മൾ സൃഷ്ടിക്കുന്നതാണ്. അവിടെ നല്ല ഭക്ഷണം, നല്ല മാനസികാവസ്ഥ, സാധിക്കാവുന്ന ആക്ടിവിറ്റികൾ, എന്നിവ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. നിങ്ങളുടെ ശരീരത്തിന്റെ കഴിവുകളെ വിശ്വസിക്കുക. 


ഗ്രിന്റോ ഡേവി ചിറകെക്കാരെൻ 
ഫിസിയോതെറാപിസ്റ് & ക്ലിനിക്കൽ നുട്രീഷനിസ്റ് 
സ്മാർട്ട് വെൽനെസ്സ് പ്രൈവറ്റ് ലിമിറ്റഡ് 

Our
Advantages

  • Completely personalised & customised to patient’s time & professional constraints
  • No pills, no supplements, no heavy exercise & no diet restrictions
  • Well structured packages ensure better results and target accomplishment
  • Clientele among the most well-known film & public personalities
  • Uses most advanced & acknowledged machines that give great results
  • Every centre operates according to an SOP, developed after years of R & D and expert supervision

Newsletter Subscription

Disclaimer: Escaso Offers a well researched and documented Physiotherapy, Overweight and Obesity management programs carried out under the supervision of expert medical doctors, physiotherapists, clinical nutritionists and trained practitioners.This is not a regular beauty therapy, or fitness regime, as offered by most beauty parlour, gyms,and SPAs. Do not copy or apply any of the derived information on self or anyone else as it may lead to injuries or physical damage.