Blog

Aug 06-2017

Are You Living With Knee Pain

മുട്ടുവേദന : മരുന്നുകൾ മാത്രം മതിയോ.

 

താഴെ പറയുന്ന ബുദ്ധി മുട്ടുകൾ നിങ്ങൾക്കുണ്ടോ?

 

1 . മുട്ട് മടക്കുന്പോൾ വേദന 

2 . സ്‌റ്റെപ് കയറുന്പോൾ വേദന 

3 . ചിലർക്ക് സ്റ്റെപ്പ് ഇറങ്ങുന്പോൾ വേദന 

4 . അല്പസമയം ഇരുന്ന് എഴുന്നേൽക്കുന്പോൾ വേദന 

5 . കാൽമുട്ടിൽ നീര് വരിക 

6 .നടക്കുവാൻ പ്രയാസം 

7. തുടയുടെ പേശികളിൽ വേദന 

8 . കാലിന്റെ വശങ്ങളിൽ വേദന 

 

കാൽമുട്ടുവേദന വളരെ സാധാരണയായി കാണുന്ന പ്രധാന ആരോഗ്യപ്രശ്നമാണ്. പ്രായമാകുന്തോറും ഇത്  കൂടുതൽ കാണുന്നു എങ്കിലും ചെറുപ്പക്കാരിലും ഇപ്പോൾ  സാധാരണയാണ്. വളരെ സിംപിൾ ആയി തേയ്മാനം വന്നു എന്ന് പറയുന്നു എല്ലാവരും. കൽമുട്ടുകളുടെ  വേദനക്ക്  കാരണം പലതുണ്ടെങ്കിലും തേയ്മാനം എന്ന് എളുപ്പത്തിൽ വിളിക്കുന്ന ഓസ്റ്റിയോആർത്രൈറ്റിസ്‌  ആണ് ഏറ്റവും സാധാരണയായി കാണുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ കാൽമുട്ടിന്റെ  ചലനശേഷിയെ ബാധിക്കുകയുംസന്ധികളുടെ ഘടന തന്നെ മാറ്റുകയും ചെയ്യും. നമ്മുടെ നാട്ടിൽ ഭൂരിഭാഗം പേരും ഒരു ഘട്ടത്തിൽ എത്തുന്നത് വരെ കാര്യമാക്കാറില്ല. പലപ്പോഴും കുറച്ച് വേദനസംഹാരികൾ മാത്രം കഴിച്ച് വേദന കുറക്കുകയും ചെയ്യും. എന്നാൽ രോഗം കൂടുതലായാൽ മുട്ടുമാറ്റിവക്കൽ സർജറി ചെയ്യുവാൻ പോകുന്നു.

 

എന്നാൽ തുടക്കത്തിൽ വേദന സംഹാരികളുടെ കൂടെ ( വേദന സംഹാരികൾ ആവശ്യമുണ്ടെങ്കിൽ മാത്രം ഉപയോഗിക്കുക.) ഫിസിയോതെറാപ്പി കൂടെ നിർബന്ധമായും ചെയ്യേണ്ടതുണ്ട്. തേയ്മാനം  ( Cartilage  deganeration ) മാറ്റിയെടുക്കാൻ സാധിക്കുന്നില്ല. എന്നാൽ തുടക്കത്തിൽ, ഇതുമൂലം കാൽമുട്ടിന്റെ പേശികളിൽ വേദനകൾ ആരംഭിക്കുന്നു. പേശികൾ ടൈറ്റ് ആകുന്നു, ബലം കുറയുന്നു, പേശികളിൽ ട്രിഗ്ഗർ പോയ്ന്റ്സ് (trigger point ) എന്ന് പറയുന്ന വേദനയുള്ള ചെറിയ കെട്ടുകൾ ( knots ) വരുന്നു. ഇതിൽ നിന്നും മറ്റു ഭാഗങ്ങളിലേക്ക് വേദന പടരുന്ന പോലെ തോന്നുന്നു. പേശികളുടെ ബലം  കുറയുന്നതിനനുസരിച്ചു, കാൽമുട്ടിലെ ചിരട്ട ( patella ) യുടെ ചലനം തടസപ്പെടുകയോ, അല്ലെങ്കിൽ വശങ്ങളിലേക്ക് കൂടുതൽ ചിരട്ട നീങ്ങുകയോ ചെയ്യുന്നു. ഇതുമൂലമാണ്‌, സ്റ്റെപ്പുകൾ കയറുന്പോഴും ഇറങ്ങുന്പോഴും വേദന ഉണ്ടാകുന്നതിന് കാരണം. നിങ്ങൾക്ക് അമിതവണ്ണമുണ്ടെങ്കിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായിരിക്കും. അമിതവണ്ണമുണ്ടെങ്കിൽ ശരീരഭാരം കുറക്കാതെ വേദന മാത്രം കുറച്ചാൽ, എന്ത് മാറ്റമാണ് നിങ്ങളുടെ കാൽമുട്ടിൽ വരുന്ന ഭാരത്തിൽ വരുന്നത്. മുട്ടിലേക്കുള്ള ഭാരം കൂടുന്പോഴല്ലേ വേദനയും കൂടുന്നത്

 

സ്മാർട്ട് ഫിസിയോതെറാപ്പിയിൽ ചെയ്യുന്നത്.

 

രോഗി വരുന്പോൾ വിശദമായ ഫിസിയോതെറാപ്പി പരിശോധനയാണ് ആദ്യം ചെയ്യുന്നത്. കാൽമുട്ടിന്റെ ഘടന, പേശികളുടെ അവസ്ഥ, ബലം , സന്ധികളുടെ ചലനശേഷി,ബാലൻസ് , വേദനയുടെ കാഠിന്യം, രോഗിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ, ചെയ്യാൻ സാധികാത്ത കാര്യങ്ങൾ, ഇവയെല്ലാം പരിശോധിക്കുന്നു. ഇതിനനുസരിച്ചാണ് ഫിസിയോതെറാപ്പിയിലെ ഏതെല്ലാം കാര്യങ്ങൾ ചെയ്യണം, ഏതെല്ലാം വ്യായാമങ്ങൾ ആദ്യം തുടങ്ങണം , ഏതെല്ലാം പേശികളെ ബലപ്പെടുത്തണം, എന്നെല്ലാം തീരുമാനിക്കുന്നത്.

 

1 . പേശികളുടെ മുറുക്കം  കുറക്കാനായുള്ള ഇന്റഗ്രേറ്റഡ് ന്യൂറോ മുസ്‌ക്യൂലർ ചികിത്സകൾ ( Integrated Neuromuscular techniques )

 

2. ട്രിഗർ പോയ്ന്റ്സ് കുറയ്ക്കാനായി പൊസിഷണൽ റിലീസ് (positional release), മസിൽ എനർജി ടെക്‌നിക് ( Muscle  Energy Techniques )

 

3. ചിരട്ടയുടെ ചലനം ശരിയാക്കുന്ന പ്രോഗ്രാം - ഇതിനായി ടേപ്പിങ് ( kinesio tape  , Atheletic tape ) എന്നിവ ഉപയോഗിക്കുന്നു.

 

4 . കാൽമുട്ട് സന്ധിയുടെ ചലശേഷിയും ഘടനയും നിലനിർത്തുന്നതിനുമുള്ള മൊബിലൈസഷൻ (Joint   Mobilization ) രീതികൾ 

 

5. വേദനകൾ കുറക്കുന്നതിനായി ഏറ്റവും സുരക്ഷിതമായ ഇലെക്ട്രോതെറാപ്പി 

 

6. ബാലൻസ്, ഫ്ലെക്സിബിലിറ്റി എന്നിവ നിലനിർത്തുവാനും, കൂട്ടുവാനും ആവശ്യമായ വിർച്യുൽ റീഹാബിലിറ്റേഷൻ പ്രോഗ്രാം ( Virtual Rehabilitation )

 

7 . അമിതവണ്ണം കുറക്കുന്നതിനുള്ള പ്രോഗ്രാമുകൾ 

 

8 . ഭക്ഷണങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ 

 

ഏകദേശം ഒരു മണിക്കൂറാണ് ചികിത്സക്കാവശ്യം. ഏകദേശം ഒരാഴ്ച മുതൽ രണ്ടാഴ്ച വേണ്ടിവരും 

 

 

17 വർഷത്തെ സേവനമാണ് സ്മാർട്ട് ഫിസിയോതെറാപിക്കുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനമായ ചികിത്സയാണ് ഫിസിയോതെറാപ്പി .ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളിലും ഫിസിയോതെറാപ്പി തുടക്കത്തിലേ ചെയ്യുന്നു. ഏത് പ്രായക്കാർക്കും അത്യാവശ്യമായ ചികിത്സയാണ് ഫിസിയോതെറാപ്പി. യാതൊരുവിധ മരുന്നുകളോ സർജറികളോ ഫിസിയോതെറാപ്പിയിലില്ല. അതുകൊണ്ടുതന്നെ വളരെ തുടക്കത്തിൽ ഫിസിയോതെറാപ്പി നിങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും യാതൊരു പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ

 

വേദനകൾ വേദനസംഹാരികൾ കഴിച്ച് ഒളിച്ചുവക്കുകയല്ല ചെയ്യേണ്ടത്. വേദനയുടെ കാരണം കണ്ടെത്തി അതിനെ ശരിയാക്കുകയാണ് വേണ്ടത്. വേദനസംഹാരികൾ ഒരിക്കലും പേശികളെ ബലപ്പെടുത്തുകയില്ല, ചിരട്ടയുടെ ചലനം  ശരിയാക്കുന്നില്ല, സന്ധികളുടെ പ്രവർത്തനം സുഗമമാക്കുന്നില്ല., സർജറികൾ ചെയ്ത് കാൽമുട്ട് മാറ്റിവച്ചാലും, നിങ്ങള്ക്ക് ഭംഗിയായി നടക്കണമെങ്കിലും പേശികൾക്ക് ഫലം വരണമെങ്കിലും ഫിസിയോതെറാപ്പി അത്യാവശ്യമാണ്. വേദനവരുന്നവരെല്ലാം വിശ്രമം എടുത്തു ജീവിക്കുകയാണോ വേണ്ടത്എല്ലാ പഠനങ്ങളും പറയുന്നത് സർജറി ചെയ്യുന്നതും ഫിസിയോതെറാപ്പിയും ഒരുപോലെ ഗുണകരണമാണ് എന്നതാണ്. എന്നാൽ ഫിസിയോതെറാപ്പി നിങ്ങൾ എത്രയും തുടക്കത്തിൽ ആരംഭിക്കുന്നു , അനാവശ്യമായ ഓപ്പറേഷനുകൾ ഒഴിവാക്കാൻ സാധിക്കും

References


http://fitness.mercola.com/sites/fitness/archive/2013/04/05/unnecessary-knee-surgery.aspx
 

http://www.nejm.org/doi/full/10.1056/NEJMoa1301408#t=articleTop

 

http://www.nejm.org/doi/full/10.1056/NEJMoa1301408

 

http://www.nhs.uk/news/2008/09September/Pages/Kneearthritissurgery.aspx

https://www.acponline.org/acp-newsroom/american-college-of-physicians-issues-guideline-for-treating-nonradicular-low-back-pain

 

https://www.yahoo.com/news/study-therapy-good-surgery-knee-repair-150633596--spt.html

 

 

Our
Advantages

  • Completely personalised & customised to patient’s time & professional constraints
  • No pills, no supplements, no heavy exercise & no diet restrictions
  • Well structured packages ensure better results and target accomplishment
  • Clientele among the most well-known film & public personalities
  • Uses most advanced & acknowledged machines that give great results
  • Every centre operates according to an SOP, developed after years of R & D and expert supervision

Newsletter Subscription

Disclaimer: Escaso Offers a well researched and documented Physiotherapy, Overweight and Obesity management programs carried out under the supervision of expert medical doctors, physiotherapists, clinical nutritionists and trained practitioners.This is not a regular beauty therapy, or fitness regime, as offered by most beauty parlour, gyms,and SPAs. Do not copy or apply any of the derived information on self or anyone else as it may lead to injuries or physical damage.